Join News @ Iritty Whats App Group

‘രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല, സംസ്‌കാരം’ ആർഎസ്എസ് വേദിയിൽ മോഹൻലാൽ

‘രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല, സംസ്‌കാരം’ ആർഎസ്എസ് വേദിയിൽ മോഹൻലാൽ


രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല, അതൊരു സംസ്‌കാരമാണെന്ന് നടൻ മോഹൻലാൽ. അത് തലമുറയിൽ നിന്ന് തലമുറകളിലേക്ക് വ്യാപിക്കേണ്ടതുണ്ടെന്നും ആർഎസ്എസ് മുഖമാസിക കേസരിയുടെ നേതൃത്വത്തിലുള്ള മാതംഗി മൾട്ടി മീഡിയ റെക്കോർഡിങ് സ്റ്റുഡിയോയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

‘തന്റെ കർമ്മമേഖല സിനിമയാണ്. അഭിനയമാണ് തനിക്ക് അറിയാവുന്നത്. രാജ്യസ്‌നേഹവും ദേശബോധവും നിറഞ്ഞ ഒട്ടേറെ സിനിമകൾ, പ്രത്യേകിച്ച് പട്ടാള സിനിമകളിൽ അത് കൊണ്ട് തനിക്ക് അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിനായി നിരവധി തവണ പട്ടാള ക്യാമ്പുകളിലും അതിർത്തി പ്രദേശങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്.’

‘അങ്ങനെ വായിച്ചതിനപ്പുറം അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട് ഈ രാജ്യസ്‌നേഹവും ബോധവും. അപ്പോഴൊക്കെ നമുക്ക് സുരക്ഷിതരായി കഴിയുന്നത് അവർ കാവൽ നിൽക്കുന്നതുകൊണ്ടാണ്. അവരുടെ ഹൃദയമിടിപ്പാണ് രാജ്യസ്‌നേഹമെന്ന് തോന്നിയിട്ടുണ്ട്. ഇപ്പോൾ അഭിനയിക്കുന്ന ‘ഓപ്പറേഷൻ ഗംഗ’യും അത്തരത്തിൽ ഒരു ചിത്രമാണ്. തന്നാലാവുംവിധം രാജ്യസ്‌നേഹം വളർത്താനുള്ള പ്രവർത്തനങ്ങൾ തന്റെ കർമ്മമേഖലയിൽ തുടരും’ എന്നും മോഹൻലാൽ പറഞ്ഞു.

സിനിമയിൽ 50 വർഷമായുണ്ട്. സിനിമ മേഖലയിൽ സിങ്ക് സൗണ്ട് പോലുള്ള സാങ്കേതിക വിദ്യകൾ എത്തി വളർന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം തനിക്ക് കാണാൻ കഴിഞ്ഞു. സർഗാത്മകതയുടെയും സാങ്കേതികതയുടെയും മേളനമാണ് കലാവിഷ്‌കാരങ്ങൾ. രാമായണം പോലുള്ള നമ്മുടെ ഇതിഹാസങ്ങളും പുരാണങ്ങളും ആധുനിക സാങ്കേതികവിദ്യയിൽ എത്രമാത്രം വിജയകരമായി അവതരിപ്പിക്കാൻ കഴിയുമെന്ന് നാം കണ്ടെന്നും മോഹൻലാൽ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group