Join News @ Iritty Whats App Group

അയ്യങ്കുന്ന് പഞ്ചായത് പ്രസിഡൻറ് മിനി വിശ്വനാഥൻ കുടുംബശ്രീ മിഷൻ സംസ്ഥാന ഗവേണിങ്ങ് ബോഡി അംഗം

അയ്യങ്കുന്ന് പഞ്ചായത് പ്രസിഡൻറ് മിനി വിശ്വനാഥൻ കുടുംബശ്രീ മിഷൻ സംസ്ഥാന ഗവേണിങ്ങ് ബോഡി അംഗം


ഇരിട്ടി : അയ്യങ്കുന്ന് പഞ്ചായത് പ്രസിഡൻറ് മിനി വിശ്വനാഥനെ കുടുംബശ്രീ മിഷൻ സംസ്ഥാന ഗവേണിങ്ങ് ബോഡി അംഗമായി തെരഞ്ഞെടുത്തു . സംസ്ഥാനത്തെ 991 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരിൽ നിന്നും അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡൻറ് മിനി വിശ്വനാഥനെ കൂടാതെ ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻറ് ആയിഷ അബൂബക്കറിനെയും ഗവേണിങ്ങ് ബോഡി അംഗമായി തെരഞ്ഞെടുത്തു . തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയാണ് ഗവേണിങ്ങ് ബോഡി ചെയർമാൻ .കൂടാതെ ഒരു കോർപറേഷൻ മേയർ , രണ്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാർ , രണ്ട് നഗര സഭ ചെയർമാൻമാർ , രണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരാണ് കുടുംബശ്രീ മിഷൻ സംസ്ഥാന ഗവേണിങ്ങ് ബോഡിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റു ജനപ്രതിനിധികൾ .

Post a Comment

أحدث أقدم
Join Our Whats App Group