Join News @ Iritty Whats App Group

സ്ത്രീധനമായി 80 പവൻ സ്വർണവും കാറും നൽകിയിട്ടും കുറവെന്ന് പറഞ്ഞ് മാനസികപീഡനം; 26കാരിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

സ്ത്രീധനമായി 80 പവൻ സ്വർണവും കാറും നൽകിയിട്ടും കുറവെന്ന് പറഞ്ഞ് മാനസികപീഡനം; 26കാരിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ


കൊല്ലം മാടൻനടയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പത്തനാപുരം ഷാജഹാൻ ബിൽഡിംഗിൽ സായ ഷാജിയുടെ (26) മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. മകളുടേത് ആത്മഹത്യയല്ലെന്ന് ആരോപിച്ച പിതാവ് ഷാജി, സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.

‘എന്റെ മകൾ ഒരിക്കലും ഇങ്ങനെ ചെയ്യില്ല. ഇത് ആരോ ചെയ്തതാണ്’ എന്നായിരുന്നു പിതാവ് ഷാജിയുടെ പ്രതികരണം. സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭർത്താവ് അഫ്സൽ മകളെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു. 80 പവൻ സ്വർണവും കാറും സ്ത്രീധനമായി നൽകിയിട്ടും 100 പവൻ ലഭിക്കുമായിരുന്നുവെന്ന് പറഞ്ഞ് വീണ്ടും പീഡിപ്പിച്ചിരുന്നതായാണ് കുടുംബത്തിന്റെ ആരോപണം.

ഏത് പ്രതിസന്ധിയിലും മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് വിശ്വാസമെന്നും മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടെന്ന സംശയമുണ്ടെന്നും ഷാജി പറഞ്ഞു. രാത്രി 8.30ന് സായ ആത്മഹത്യ ചെയ്തതെന്നാണ് ഭർതൃവീട്ടുകാർ അറിയിച്ചതെന്ന് കുടുംബം പറയുന്നു. എന്നാൽ രാത്രി 10.45നാണ് മരണവിവരം തങ്ങളെ അറിയിച്ചതെന്നും പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സായയുടെ ലാപ്ടോപ്പും ഡയറിയും കാണാനില്ലെന്നും സംഭവദിവസം വൈകിട്ട് നാലോടെ വീട്ടിൽ ബഹളം നടന്നതായി അയൽവാസികൾ അറിയിച്ചെന്നും കുടുംബം ആരോപിക്കുന്നു.

സായയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചാണ് ഭർത്താവ് അഫ്സൽ വ്യാപാരം നടത്തിയിരുന്നതെന്നും ഇതിനായി സായയുടെ ഫോൺ ഉപയോഗിച്ചിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ഫോണിന്റെ പിൻ നമ്പർ അറിയില്ലെന്നാണ് അഫ്സൽ പൊലീസിന് മൊഴി നൽകിയതെന്നും കുടുംബം പറയുന്നു.

സംഭവദിവസവും സായ മാതാവ് റിഹാനയെ ഫോണിൽ വിളിച്ചിരുന്നു. അന്ന് വൈകുന്നേരം നടന്ന എന്തോ ദുരൂഹമായ സംഭവമാണ് മരണത്തിന് പിന്നിലെന്നാണ് സംശയമെന്ന് റിഹാനയും പറഞ്ഞു. മകളുടെ മരണത്തിൽ നീതി ലഭിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم
Join Our Whats App Group