ചികിത്സയിലിരിക്കെ കാണാതായ വയോധികന്റെ മൃതദേഹം 36 മണിക്കൂർ ആശുപത്രി ശുചിമുറിയിൽ അനാഥമായി കിടന്നതായി ആരോപണം
തൃശ്ശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കാണാതായ 77-കാരന്റെ മൃതദേഹം 36 മണിക്കൂറോളം ആശുപത്രിയിലെ ശുചിമുറിയിൽ ആരും അറിയാതെ കിടന്നതായി ആരോപണം. ഈ മാസം 16-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാക്കുട്ടി റാവുത്തർ എന്ന രോഗിയാണ് മരിച്ചത്.
മെഡിസിൻ വാർഡിനോട് ചേർന്നുള്ള ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന് രണ്ട് ദിവസം മുമ്പ് ഇദ്ദേഹത്തെ വാർഡിൽ നിന്ന് കാണാതായിരുന്നു.
Post a Comment