Join News @ Iritty Whats App Group

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സി.വി. ധനരാജ് വധക്കേസില്‍ വിധി ഇന്ന്; പ്രതികള്‍ 20 ആ‍ര്‍എസ്‌എസ് - ബിജെപി പ്രവര്‍ത്തക‍ര്‍

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സി.വി. ധനരാജ് വധക്കേസില്‍ വിധി ഇന്ന്; പ്രതികള്‍ 20 ആ‍ര്‍എസ്‌എസ് - ബിജെപി പ്രവര്‍ത്തക‍ര്‍


കണ്ണൂർ – കണ്ണൂർ പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസില്‍ ഇന്ന് വിധി പറയും. സംഭവം നടന്ന് 10 വർഷങ്ങള്‍ക്ക് ശേഷമാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷൻസ് കോടതി വിധി പറയുന്നത്.

ആർ എസ് എസ് പ്രചാരകനായ തിരുവന്തപുരം ആറ്റിങ്ങല്‍ സ്വദേശി അജീഷ് ഉള്‍പ്പെടെ 20 ആ‍ർഎസ്‌എസ് – ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികള്‍.

2016 ജൂലൈ 11 ന് രാത്രിയായിരുന്നു നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം. ഡിവൈഎഫ്‌ഐ നേതാവും സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറിയുമായിരുന്ന ധനരാജിനെ ആർ എസ് എസ് സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ധൻരാജിനെ പിൻതുടർന്നെത്തി വീടിന് മുന്നില്‍ വച്ച്‌ വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബാംഗങ്ങള്‍ക്ക് മുന്നിലിട്ടായിരുന്നു അരുംകൊല.

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ അജീഷിൻ്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. റ്റ് പ്രതികളെ ഒളിവില്‍ കഴിയാൻ സഹായിച്ചതും അജീഷായിരുന്നു. ആർ എസ് എസ് ആറ്റിങ്ങല്‍ കാര്യാലയത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന അജീഷിനെ മൂന്ന് മാസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.

പൂച്ചാക്കല്‍ കഞ്ചാവ് കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവ് റിമാൻഡില്‍, പ്രതിയെ മുൻപും കോണ്‍ഗ്രസ് നേതാക്കള്‍ സംരക്ഷിച്ചു

2025 സെപ്‌തംബർ 22 നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. വിചാരണ വേളയില്‍ മുഴുവൻ പ്രതികളെയും കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ദൃക്സാക്ഷികളായ ധനരാജിൻ്റെ അമ്മ, ഭാര്യ എന്നിവരെയും വിസ്‌തരിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group