ഫുട്ബോള്‍ കളിക്കുന്നതിനിടെ 19 കാരന്‍ കുഴഞ്ഞുവീണു മരിച്ചു
കണ്ണൂര്‍: ഇന്ത്യന്‍ സൈന്യത്തില്‍ അഗ്‌നിവീര്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 19 കാരന്‍ ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു.
പാനൂര്‍ വള്ളങ്ങാട് പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന പാനേന്റവിട ഷാല്‍മിന്‍ സജീവാണ് മരിച്ചത്.
ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സജീവന്റെയും ജിമിഷയുടെയും മകനാണ്. സഹോദരി ഷാന്‍വിയ. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ നടക്കും.
Post a Comment