Join News @ Iritty Whats App Group

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാർ അപകടം; പ്രതികളെ കാക്കനാട് ജയിലിലെ പ്രത്യേക വിഭാഗത്തിലേക്ക് മാറ്റി

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാർ അപകടം; പ്രതികളെ കാക്കനാട് ജയിലിലെ പ്രത്യേക വിഭാഗത്തിലേക്ക് മാറ്റി


നെടുമ്പാശേരി എയർപോർട്ട് റോഡിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാർ അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ കാക്കനാട് ജില്ലാ ജയിലിലെ ദുർഗുണപരിഹാര പാഠശാലയിലേക്ക് മാറ്റി. കാർ ഓടിച്ചിരുന്ന സുഹൈൽ സജീവ്, സുഹൃത്ത് നിനം എന്നിവരെയാണ് പ്രത്യേക വിഭാഗത്തിലേക്ക് മാറ്റിയത്.

അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഹൈലിനെ ഇന്നലെ രാത്രി ആലുവ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. തുടർന്ന് കോടതി സുഹൈലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതിന് പിന്നാലെയാണ് ഇരുപ്രതികളെയും ജയിലിലെ പ്രത്യേക വിഭാഗത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. പ്രതികൾ ഇരുവർക്കും 19 വയസ്സാണ് പ്രായം. ജയിൽ ചട്ടങ്ങളും സർക്കാർ നിയമങ്ങളും പൂർണമായി പാലിച്ചാണ് നടപടിയെന്ന് നെടുമ്പാശേരി പൊലീസ് വ്യക്തമാക്കി.

18നും 21നും ഇടയിൽ പ്രായമുള്ളവർ അറസ്റ്റിലാകുമ്പോൾ അവരെ സാധാരണ ജയിൽ സെല്ലുകളിൽ പാർപ്പിക്കുന്നതിന് പകരം ദുർഗുണപരിഹാര പാഠശാലയിലാണ് പ്രവേശിപ്പിക്കാറുള്ളതെന്ന് ജയിൽ ഡി.ജി.പി. എസ്. ശ്രീജിത്ത് വിശദീകരിച്ചു. കാക്കനാട് ജില്ലാ ജയിലിനുള്ളിലാണ് ഈ പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group