Join News @ Iritty Whats App Group

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇൻഡിഗോയ്ക്ക് പിന്നാലെ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് എയർ ഇന്ത്യയും!

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇൻഡിഗോയ്ക്ക് പിന്നാലെ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് എയർ ഇന്ത്യയും!


ദില്ലി:വ്യോമയാന ഇന്ധന വിലയിലുണ്ടായ തുടർച്ചയായ വർധനവിനെ തുടർന്ന് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ആഗോള വിപണിയിൽ എണ്ണവിലയിലുണ്ടായ വ്യതിയാനവും പ്രവർത്തനച്ചെലവ് ഉയർന്നതുമാണ് നിരക്ക് വർധനവിന് കാരണം. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇൻഡിഗോയും ഇന്ധന സർചാർജ് പരിഷ്കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും യാത്രാനിരക്ക് കൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്.

പുതിയ നിരക്കുകൾ പ്രകാരം ആഭ്യന്തര സർവീസുകളിൽ 1,001 മുതൽ 1,500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 850 രൂപയും, 1,500 കിലോമീറ്ററിന് മുകളിലുള്ള ദീർഘദൂര യാത്രകൾക്ക് 1,200 രൂപയുമാണ് ഫ്യുവൽ സർചാർജ് ഈടാക്കുക. അന്താരാഷ്ട്ര സർവീസുകളിലും വലിയ വർധനവാണ് വരുത്തിയിട്ടുള്ളത്. നോർത്ത് അമേരിക്കയിലേക്കുള്ള വിമാനങ്ങൾക്ക് 215 യു.എസ് ഡോളറും ഓസ്‌ട്രേലിയയിലേക്ക് 210 യു.എസ് ഡോളറും യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് 135 യു.എസ് ഡോളറുമാണ് പരിഷ്കരിച്ച സർചാർജ്.

ഒക്ടോബർ 9 അർദ്ധരാത്രി മുതൽ എയർ ഇന്ത്യ എക്സ്പ്രസിലും രാവിലെ 11 മണി മുതൽ എയർ ഇന്ത്യയിലും നടത്തുന്ന പുതിയ ബുക്കിംഗുകൾക്ക് പരിഷ്കരിച്ച നിരക്ക് ബാധകമാകും. ഒരു വിമാന സർവീസിന്റെ മൊത്തം പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളവും വ്യോമയാന ഇന്ധനത്തിനായാണ് ചെലവാകുന്നത്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കാരണം വർധിച്ചുവരുന്ന ഈ വലിയ സാമ്പത്തിക ഭാരം ഭാഗികമായി പ്രതിരോധിക്കാനാണ് സർചാർജ് വർധിപ്പിച്ചതെന്ന് എയ‍‌ർ ഇന്ത്യ അറിയിച്ചു. വരും ദിവസങ്ങളിലും ഇന്ധനവില ഇതേ നിലയിൽ തുടരുകയാണെങ്കിൽ യാത്രാനിരക്കുകൾ ഇനിയും ഉയരാനാണ് സാധ്യത

Post a Comment

Previous Post Next Post
Join Our Whats App Group