Join News @ Iritty Whats App Group

കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; നടപടി കൊണാട്ട് പ്ലേസിലെ റിപ്പോർട്ടിങ്ങിനിടെ

കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; നടപടി കൊണാട്ട് പ്ലേസിലെ റിപ്പോർട്ടിങ്ങിനിടെ


കൊണാട്ട് പ്ലേസിൽ ഐസയുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവർത്തകരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് എന്നീ മലയാള മാധ്യമ സ്ഥാപനങ്ങളിൽനിന്നുൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെയാണ് കസ്റ്റഡിയിയിലെടുത്തത്.

മാധ്യമപ്രവർത്തകർ എന്ന് വ്യക്തമാകുന്ന വിധത്തിൽ സ്ഥാപനത്തിന്റെ ഐഡി കാർഡ് അണിഞ്ഞവരും മൈക്ക് കൈവശമുള്ളവരും അടക്കമുള്ള മാധ്യമപ്രവർത്തകരെ പോലീസ് വാഹനത്തിലേക്ക് തള്ളിക്കയറ്റുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

സംഭവസ്ഥലത്ത് യാതൊരു ക്രമസമാധാന പ്രശ്നവും ഉണ്ടായിരുന്നില്ല. യാതൊരു കാരണവും കൂടാതെയായിരുന്നു പോലീസ് നടപടി. ആർകെ ആശ്രം മാർഗിൽനിന്ന് ഏഴെട്ട് മാധ്യമപ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തുവെന്നാണ് വിവരം.

Post a Comment

Previous Post Next Post
Join Our Whats App Group