Join News @ Iritty Whats App Group

പിണറായിക്കും റിയാസിനുമെതിരായ കേസുകൾ യുഡിഎഫ് - ബിജെപി ഒത്തുകളിയുടെ ഭാഗം; പാർട്ടിയെ കടന്നാക്രമിക്കാനുള്ള അവസരം യുഡിഎഫ് ഉപയോഗിക്കുകയാണെന്ന് എം വി ഗോവിന്ദൻ

പിണറായിക്കും റിയാസിനുമെതിരായ കേസുകൾ യുഡിഎഫ് - ബിജെപി ഒത്തുകളിയുടെ ഭാഗം; പാർട്ടിയെ കടന്നാക്രമിക്കാനുള്ള അവസരം യുഡിഎഫ് ഉപയോഗിക്കുകയാണെന്ന് എം വി ഗോവിന്ദൻ


കൊല്ലം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ കേസുകൾ യുഡിഎഫ് - ബിജെപി ഒത്തുകളിയുടെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരെയും കേൾക്കാതെ ഏകപക്ഷീയമായി എഫ്ഐആർ ഇടാമെന്ന് ഹൈക്കോടതി വിധി പ്രഖ്യാപിച്ചു. എഫ്ഐആർ സർക്കാർ ഇട്ടാൽ മാത്രമേ ഇഡിക്ക് അവരുടെ എഫ്ഐആർ ഇടാൻ കഴിയൂ. അതുകൊണ്ടാണ് കാര്യങ്ങൾ അങ്ങനെ നീക്കിയതെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. എക്സാലോജിക് കേസിൽ തുമ്പില്ലെന്ന് മനസിലായതോടെ പുതിയ കേസ് വേണം എന്നായി. അതാണ് ഹവാല കേസ്. കേസ് നിലനിൽക്കില്ലെന്ന് എല്ലാവർക്കും അറിയാം. പാർട്ടിയെയും നേതാക്കളെയും കടന്നാക്രമിക്കാനുള്ള അവസരം യുഡിഎഫ് ഉപയോഗിക്കുകയാണെന്നും അതിന് പിന്നിൽ ബിജെപിയുടെ താൽപര്യമാണെന്നും സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

പിണറായി വിജയന് ഇഡി സമൻസ്

അതേസമയം, മാസപ്പടി കേസിൽ ഇഡി അതിവേ​ഗ നീക്കം നടത്തുകയാണ്. പിണറായി വിജയന് ഇഡി സമൻസ് അയച്ചു. ചോദ്യം ചെയ്യലിനായി 23ന് ഹാജരാകാനാണ് നിർദേശം. ഇന്ന് രാവിലെയാണ് പിണറായിക്ക് സമൻസ് അയച്ചത്. ഈ മാസം 14നാണ് ഇസിഐആർ രജിസ്റ്റർ ചെയ്തത്. വിജിലൻസ് കേസെടുത്ത് മൂന്നാം ദിവസമാണ് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തത്. പിണറായിക്കും റിയാസിനും എതിരായ കേസുകളിൽ രണ്ട് പ്രത്യേക ഇ സി ഐ ആറുകളാണ് ഇഡി രജിസ്റ്റർ ചെയ്തത്. ആദ്യ കേസിൽ പിണറായിയും രണ്ടാം കേസിൽ റിയാസുമാണ് ഒന്നാം പ്രതികൾ. രണ്ട് കേസുകളിലും വീണ പ്രതിയാണ്.

Post a Comment

أحدث أقدم
Join Our Whats App Group