Join News @ Iritty Whats App Group

വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് സ്റ്റേ ഇല്ല; ഹംസയുടെയും ഉസ്മാൻ ഹാജിയുടെയും ആവശ്യം തള്ളി ഡിവിഷൻ ബെഞ്ച്

വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് സ്റ്റേ ഇല്ല; ഹംസയുടെയും ഉസ്മാൻ ഹാജിയുടെയും ആവശ്യം തള്ളി ഡിവിഷൻ ബെഞ്ച്


വഖഫ് ബോർഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും. കെ.എസ്. ഹംസയും ഉസ്മാൻ ഹാജിയുമാണ് സ്റ്റേ ആവശ്യപ്പെട്ട് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സർക്കാർ വിജ്ഞാപനപ്രകാരം പുതിയ ബോർഡ് നിലവിൽ വന്നതായി കോടതി നിരീക്ഷിച്ചു. പുതിയ ബോർഡിൽ അമുസ്‌ലിങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ. നേരത്തെ സിംഗിൾ ബെഞ്ചും സ്റ്റേ ആവശ്യം നിരാകരിച്ചിരുന്നു.

അതേസമയം, സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജി സിംഗിൾ ബെഞ്ച് ഡിവിഷൻ ബെഞ്ചിലേക്ക് അയച്ചതിന്റെ നിയമസാധുത സംബന്ധിച്ച് വ്യാഴാഴ്ച വാദം കേൾക്കും. വഖഫ് ബോർഡ് പുനഃസംഘടനയിൽ അവഗണിക്കപ്പെട്ടതിനെ തുടർന്ന് എ.പി. സുന്നി വിഭാഗം മുഖ്യമന്ത്രി വി.ഡി. സതീശനോട് കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സർക്കാർ സമ്മർദത്തിന് വഴങ്ങി സമവായ ഫോർമുല തയ്യാറാക്കിയതായാണ് വിവരം. പൊന്നാനി എംഎൽഎ നൗഷാദ് അലിയാണ് സമവായ ചർച്ചകളിൽ പ്രധാന പങ്കുവഹിച്ചത്.

എ.പി. വിഭാഗത്തിന് വഖഫ് ബോർഡിൽ അംഗത്വം നൽകാനാണ് സർക്കാരിന്റെ തീരുമാനം. പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനുള്ള നീക്കമായാണ് ഈ തീരുമാനത്തെ വിലയിരുത്തുന്നത്. എന്നാൽ ബോർഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ചും തള്ളിയതോടെ നിയമപോരാട്ടം തുടരുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group