Join News @ Iritty Whats App Group

രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു, കേസിനെ നിയമപരമായി നേരിടും, ബിജെപിയെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും കെ ശ്രീകാന്ത്

രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു, കേസിനെ നിയമപരമായി നേരിടും, ബിജെപിയെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും കെ ശ്രീകാന്ത്


കണ്ണൂർ: രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗിച്ചെന്ന പരാതിയില്‍ കേസെടുത്തതിൽ പ്രതികരിച്ച് ബി ജെ പി കണ്ണൂർ മേഖല പ്രസിഡന്‍റ് അഡ്വ. കെ ശ്രീകാന്ത്. രാഹുൽ ഗാന്ധിക്കെതിരെയുള്ള പ്രസംഗത്തിലെ പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നു എന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ശ്രീകാന്ത് വ്യക്തമാക്കി. തനിക്കെതിരെ പരാതി നൽകി ടി ഒ മോഹനൻ എം എൽ എയുടെ നടപടി ബാലിശമാണ്. ഇത്തരത്തിൽ കേസെടുത്ത് ബി ജെ പി യെ ഭയപ്പെടുത്താനുള്ള ശ്രമം വില പോവില്ല. രാഹുൽ ഗാന്ധിക്കെതിരെ ഇനിയും പ്രസംഗിക്കും. പ്രധാനമന്ത്രിക്കെതിരെ പ്രിയങ്ക ഗാന്ധി ഉൾപ്പടെ എത്ര മ്ലേച്ചമായാണ് പ്രസംഗിച്ചിട്ടുള്ളത്. അതിനൊന്നും കേസെടുക്കാത്ത പൊലീസ് ഇത്തരത്തിൽ കേസെടുത്ത് ബി ജെ പി യെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. അതേസമയം ബി ജെ പി കണ്ണൂര്‍ മേഖലാ പ്രസിഡന്‍റിനെതിരെ കലാപ ശ്രമത്തിന് ടൗണ്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂരില്‍ ഈ മാസം 14 ന് നടന്ന പൊതുയോഗത്തില്‍ രാഹുൽ ഗാന്ധിയെ തെരുവ് നായയോട് ഉപമിച്ചു നടത്തിയ പരാമര്‍ശമത്തിനെതിരായായിരുന്നു പരാതി.

രാഹുലിനെതിരെ വിമർശനവുമായി ബി ജെ പി ദേശീയ വക്താവ്

അതിനിടെ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി ബി ജെ പി ദേശീയ വക്താവ് സുധാംശു ത്രിവേദി എം പിയും രംഗത്തെത്തി. ദേശീയ നേതാവെന്ന നിലയിൽ രാഹുൽ സമ്പൂർണ്ണ പരാജയമെന്നടക്കമുള്ള വിമർശനങ്ങളാണ് സുധാംശു ത്രിവേദി നടത്തിയത്. കോൺഗ്രസ് പ്രവർത്തകരെ രാഹുൽ ഇരുട്ടിൽ നിർത്തി മുങ്ങിക്കളഞ്ഞു. കുടുംബത്തിന് വേണ്ടി മാത്രമുള്ള രാഷ്ട്രീയമാണ് രാഹുൽ പയറ്റുന്നതെന്നും സുധാംശു ത്രിവേദി അഭിപ്രായപ്പെട്ടു. കോൺഗ്രസ് ചരിത്രത്തിൽ ഒരു കുടുംബത്തിൽ നിന്ന് മൂന്ന് പേർ പാർലമെന്‍റിലെത്തിയ കാലമുണ്ടോയെന്നും സുധാംശു ത്രിവേദി ചോദിച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധി വിദേശത്ത് പോയതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം

Post a Comment

Previous Post Next Post
Join Our Whats App Group