Join News @ Iritty Whats App Group

ഇരിട്ടിയിലെ ആദ്യകാല ബസ് സ്റ്റാൻ്റ് ചുമട്ടുതൊഴിലാളി തണലോട്ട് ഹംസ നിര്യാതനായി

ഇരിട്ടിയിലെ ആദ്യകാല ബസ് സ്റ്റാൻ്റ് ചുമട്ടുതൊഴിലാളി തണലോട്ട് ഹംസ നിര്യാതനായി


ഇരിട്ടി: ഇരിട്ടി പഴയ ബസ് സ്റ്റാൻ്റ് കാലം മുതൽ ദീർഘകാലം ഇരിട്ടി ബസ് സ്റ്റാൻ്റ് ചുമട്ട് തൊഴിലാളിയായിരുന്ന കാക്കയങ്ങാട് ഓട്ടമരത്തെ തണലോട്ട് ഹൗസിൽ ടി.ഹംസ (75) അന്തരിച്ചു.
ഇരിട്ടി സ്വദേശിയായിരുന്ന ഹംസ കുറച്ചു കാലം മുൻപാണ് കാക്കയങ്ങാട് ഓട്ടമരത്തിലേക്ക് താമസം മാറിയത്
ചെറിയ പ്രായം മുതൽ ചുമട്ട് തൊഴിലാളിയായി ദീർഘകാലം ഇരിട്ടി ടൗൺ ബസ് സ്റ്റാൻ്റ് കേന്ദ്രീകരിച്ച് തൊഴിലെടുത്തിരുന്ന ഹംസ ആനവണ്ടി എന്നറിയപ്പെടുന്ന കെ.എസ്ആർ.ടിസി ബസ്സിൻ്റെ ആരാധകൻ കൂടിയായിരുന്നു.
ബസ് സ്റ്റാൻ്റിലെത്തുന്നവർക്ക് ദീർഘദൂര -ഹ്രസ്വദൂര കെ.എസ്.ആർ.ടിസി ബസ്സിൻ്റെയും അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കെ എസ് ആർ ടി സി റൂട്ട് സംബന്ധിച്ചും സമയ പട്ടിക സംബന്ധിച്ചുള്ള വിവരങ്ങളും നൽകിയിരുന്നത് ബസ് സ്റ്റാൻ്റ് ചുമട്ട് തൊഴിലാളിയായിരുന്ന ഹംസയാണ്
കെ.എസ്.ആർ.ടി.സി ബസ്സിനെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്ന ഹംസയെ അറിയപ്പെട്ടിരുന്നത് "ആനവണ്ടി ഹംസ " എന്ന വിളിപ്പേരിലായിരുന്നു.
കെ.എസ്.ആർ.ടിസിയോടൊള്ള ഹംസയുടെ താൽപ്പര്യം പരിഗണിച്ച് കെഎസ്.ആർ ടി സി അധികൃതൽ കണ്ണൂർ ഡിപ്പോയിൽ ബസ് ക്ലീനിംങ്ങ് ജോലി നൽകിയിട്ടും ഹംസ സ്നേഹത്തോടെ നിഷേധിക്കുകയായിരുന്നു. ഏതു ഭരണം വന്നാലും കെ എസ് ആർ ടി സി വകുപ്പു മേധാവികളുടെ ഇഷ്ടക്കാരനായിരുന്നു ഹംസ.
കെ.എസ്.ആർ ടി സി വകുപ്പ് മേധാവികൾ ഇരിട്ടി ഭാഗത്ത് എത്തിയാൽ ഹംസയെക്കണ്ട് പരിചയം പുതുക്കിയും സൗഹൃദം പങ്കിട്ടും മാത്രമേ തിരികെ പോകാറുള്ളൂ
ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന ഹംസ ഇന്നു പുലർച്ചെയാണ് മരണപ്പെട്ടത്.

ഭാര്യ: സക്കീന
മക്കൾ: റുക്സാന, സീനത്ത്, മുഹമ്മദാലി(ഗൾഫ്)
മരുമക്കൾ: മജീദ് (വയനാട്), റസാഖ് (കീഴ്പ്പള്ളി), അൻസിബ (കാസർഗോഡ്)

ഖബറടക്കം: ഇന്ന് രാവിലെ 11.30 ന് നല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post
Join Our Whats App Group