മുറിതുറന്നപ്പോൾ കട്ടപ്പുക, അടുക്കളയിലിരുന്ന ഫ്രിഡ്ജിന് തീപിടിച്ചു കത്തി, വീട്ടുകാരറിഞ്ഞില്ല
തിരുവനന്തപുരം: വെങ്ങാനൂർ ചാവടിനടയിലെ വീട്ടിൽ അടുക്കളയിലിരുന്ന ഫ്രിഡ്ജിന് തീപിടിച്ചു. പാചക വാതക സിലിണ്ടറുകളുൾപ്പെടെ സമീപത്തുണ്ടായിരുന്നെങ്കിലും തീ പടരാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വീട്ടുകാർ ഉറക്കത്തിലായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കില്ല. ചാവടിനട അശ്വതി ഭവൻ വീട്ടിലെ ഫ്രിഡ്ജിനാണ് തീ പിടിച്ചത്. പുക ഉയർന്നതു കണ്ടാണ് ഉറക്കത്തിലായിരുന്ന വീട്ടുകാർ ഉണർന്നത്. അടുക്കള ഭാഗത്തേക്കുള്ള വാതിൽ അടച്ചിരുന്നതിനാൽ കാര്യമായ പുക മറ്റിടങ്ങളിലേക്കെത്തിയിരുന്നില്ല.
വാതിൽ തുറന്നപ്പോൾ മുറിയാകെ പുക നിറഞ്ഞിരുന്നതിനാൽ ആദ്യം വ്യക്തമായില്ല. പരിശോധനയിലാണ് ഫ്രിഡ്ജ്പൂർണമായും കത്തിയെന്നു കണ്ടെത്തിയത്. തീ കണ്ടതിന് പിന്നാലെ സമീപത്ത് രണ്ടു പാചക വാതക സിലിണ്ടറുകളുണ്ടായിരുന്നത് വേഗത്തിൽ പുറത്തേക്കു നീക്കിയെന്നും വീട്ടുകാർ പറഞ്ഞു. പിന്നാലെ വിഴിഞ്ഞത്തു നിന്നു അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രിച്ചു. ഷോർട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് ഫയർഫോഴിസിന്റെ വിലയിരുത്തൽ.
إرسال تعليق