Join News @ Iritty Whats App Group

യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രമേയം പാസാക്കി കേരളം; എതിർപ്പുമായി ബിജെപി

യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രമേയം പാസാക്കി കേരളം; എതിർപ്പുമായി ബിജെപി


തിരുവനന്തപുരം: യു പി ഐ ഇടപാടുകൾക് ഫീസ് ഈടാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കേരളം. ഇക്കാര്യം ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. യു പി ഐ ഇടപാടുകൾക് ഫീസ് ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇതിൽ നിന്ന് പിൻവാങ്ങണമെന്നും കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്ന പ്രമേയത്തെ യു ഡി എഫ് - എൽ ഡി എഫ് അംഗങ്ങൾ പിന്തുണച്ചു. രണ്ട് ബി ജെ പി അംഗങ്ങളുടെ എതിർപ്പോടെയാണ് പ്രമേയം നിയമസഭ പാസാക്കിയത്. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. എതിർപ്പുകളുടെ പശ്ചാത്തലത്തിൽ ഫീസ് ഏ‌ർപ്പെടുത്താനുള്ള തീരുമാനം നേരത്തെ കേന്ദ്രം നീട്ടിവച്ചിരുന്നു.

യു പി ഐ ഫീസ് തീരുമാനം നീട്ടി

രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുളള തീരുമാനം കഴിഞ്ഞ ദിവസം എൻ പി സി ഐ നീട്ടിവച്ചതായി അറിയിച്ചിട്ടുണ്ട്. ഉത്സവ സീസണോടനുബന്ധിച്ച് വ്യാപാരികൾക്കുണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാനാണിതെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന എൻ പി സി ഐ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഒക്ടോബർ 15 മുതൽ നിരക്ക് പ്രാബല്യത്തിലാകുമെന്നായിരുന്നു നേരത്തെയുളള അറിയിപ്പ്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് എൻ പി സി ഐ അറിയിച്ചിട്ടുണ്ട്. ചെറുകിട വ്യാപാരികളുടെ കടുത്ത എതിര്‍പ്പും ബഹിഷ്‌കരണാഹ്വാനവും തുടരുന്നതിനിടെയാണ് സർക്കാർ തീരുമാനം നീട്ടിയത്. ഉത്സവ കാലത്ത് ഫീസ് നടപ്പാക്കിയാൽ വലിയ തിരിച്ചടി ഉണ്ടാവുമെന്ന് എൻ പി സി ഐ യോഗം വിലയിരുത്തിയിരുന്നു. 2000 രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് 0.4 ശതമാനം നിരക്കിൽ ഫീസ് ഈടാക്കുമെന്നായിരുന്നു പ്രഖ്യാപനം. ദീപാവലിക്ക് ശേഷം പുതിയ തിയതി പ്രഖ്യാപിക്കുമെന്നാണ് സൂചന.

Post a Comment

Previous Post Next Post
Join Our Whats App Group