Join News @ Iritty Whats App Group

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി കണ്ടെത്തി; മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചോ എന്നതിൽ വിശദ പരിശോധന

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി കണ്ടെത്തി; മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചോ എന്നതിൽ വിശദ പരിശോധന


എറണാകുളം: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി കണ്ടെത്തി. സാമ്പിൾ പരിശോധന ഫലം പൊലീസിന് ലഭിച്ചു. സുഹൈൽ സജീവിൻ്റെ ശരീരത്തിൽ കൂടിയ അളവിൽ മദ്യം ഉണ്ടായിരുന്നതായി പരിശോധന ഫലത്തിൽ പറയുന്നു. പ്രതി മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചോ എന്നതിൽ വിശദ പരിശോധന നടത്തും.

അപകടത്തിലെ മുഖ്യപ്രതി സുഹൈലുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. അപകടം ഉണ്ടായ എയർപോർട്ട് റോഡിലും മദ്യപിച്ച ബാറുകളിലുമാണ് പ്രതിയെ എത്തിച്ചത്. കേസിലെ മുഖ്യപ്രതി സുഹൈലിനെ മാത്രമാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ആദ്യം മൂന്ന് ജീവനുകൾ ഇടിച്ചുതെറിപ്പിച്ച എയർപോർട്ട് റോഡിലേക്കാണ് കൊണ്ടുപോയത്. എന്നാൽ അപകടമുണ്ടായ സ്ഥലത്ത് സുഹൈലിനെ വാഹനത്തിൽ നിന്ന് ഇറക്കിയില്ല. അപകടമുണ്ടായ സ്ഥലവും, പിന്നീട് വാഹനം നിർത്തിയ സ്ഥലവും സുഹൈൽ അന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ചു കൊടുത്തു. ആളുകൾ കൂടിയതോടെ ക്രമസമാധാന പ്രശ്നം ഉണ്ടായേക്കാം എന്ന് കണക്കാക്കിയാണ് പ്രതിയെ പുറത്തിറക്കാതിരുന്നത്. അതിവേഗം തെളിവെടുപ്പ് പൂർത്തിയാക്കി പിന്നീട് നെടുമ്പാശ്ശേരിയിലെ ബാറിലേക്ക് കൊണ്ടുപോയി. പ്രതികൾ അപകടത്തിന് മുമ്പ് അവസാനമായി മദ്യപിച്ചത് ഈ ബാറിൽ വെച്ചായിരുന്നു. ബാറിലെ തെളിവെടുപ്പ് ഏറെനേരം തുടർന്നു. മറ്റ് ബാറുകളിലും തെളിവെടുപ്പ് നടത്തും.

Post a Comment

Previous Post Next Post
Join Our Whats App Group