Join News @ Iritty Whats App Group

ഇരിട്ടി വിദ്യാഭ്യാസ ജില്ലയും പേരാവൂർ ഉപജില്ലയും രൂപീകരിക്കണം:കെ എ ടി എഫ്

ഇരിട്ടി വിദ്യാഭ്യാസ ജില്ലയും പേരാവൂർ ഉപജില്ലയും രൂപീകരിക്കണം:കെ എ ടി എഫ് 


ഇരിട്ടി : മലയോര മേഖലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ശക്തി പ്പെടുത്തുന്നതിന് വേണ്ടി ഇരിട്ടി താലൂക്ക് ആസ്ഥാനത്ത്  ഇരിട്ടി കേന്ദ്രമായി വിദ്യാഭ്യാസ ജില്ല രൂപീകരിക്കുകയും
കേരളത്തിലെ ഏറ്റവും വലിയ ഉപജില്ലയായ 
ഇരിട്ടി ഉപജില്ല യുടെ വിഭജനം ഉറപ്പാക്കുകയും ചെയ്യണമെന്ന്  ഇരിട്ടി ഉപജില്ല കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ  കേരള സർക്കാറിനോട് ആവശ്യപ്പെട്ടു
മലയോര മേഖലയലെ ഉപ ജില്ലകളെ കോർത്തിണക്കി ഇരിട്ടി ആസ്ഥാനമായി വിദ്യാഭ്യാസ ജില്ല
പിന്നോക്ക ആദിവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് അനിവാര്യമാണ് , 
കലാ കായികരംഗത്ത് കൂടുതൽ അവസരങ്ങൾ സാധ്യമാവുകയും ചെയ്യും 

ഇരിട്ടി ഉപജില്ല വിഭജിച്ച് പേരാവൂർ ആസ്ഥാനമായി ഉപജില്ല യുടെ പ്രഖ്യാപനം മുൻ  സർക്കാറിൻ്റെ കാലത്ത് ഉണ്ടായിരുന്നു  പിന്നീട് വന്ന സർക്കാറുകൾക്ക് ഇത് നടപ്പിലാക്കാൻ സാധിച്ചിട്ടില്ല 
ഇരിട്ടി - പേരാവൂർ ബ്ലോക്കുകളിലെ 
ഏക ഉപജില്ലയാണ് ഇരിട്ടി 
ഇരിട്ടി മുൻസിപ്പാലിറ്റി ഉൾപ്പടെ
മലയോര മേഖലയിലെ വിവിധ പഞ്ചായത്തുകളിലെ 
നൂറിൽപരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ഒരു ഓഫീസൻ്റെ നിയന്ത്രണത്തിലാണ് നടന്ന് വരുന്നത് 
കലോത്സവങ്ങളും കായിക ശാസ്ത്ര മേളകളും സംഘടിപ്പിക്കാൻ സംഘാടകർ വീർപ്പ് മുട്ടുകയാണ്  , ഇരിട്ടി വിദ്യാഭ്യാസ ജില്ലയും പേരാവൂർ ഉപജില്ലയും മലയോര മേഖലയുടെ ആവശ്യമാണ് ഇത് യാഥാർത്ഥ്യമാക്കാൻ സർക്കാർ പരിശ്രമിക്കണം  
ഇരിട്ടി ഉപജില്ലയിൽ  ഹയർ സെക്കണ്ടറിയിൽ അറബി ഭാഷ പഠിക്കുവാൻ സൗകര്യം ഏർപ്പെടുത്തണം 

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ഇരിട്ടി ഉപജില്ല സംഗമം
 പി സി ഇബ്രാഹിം മാസ്റ്റർ ഉദ്ഘാടനം ചെയ്തു 
ഉപജില്ലാ പ്രസിഡണ്ട് 
ഷൗക്കത്തലി കെ അധ്യക്ഷത വഹിച്ചു

 കണ്ണൂർ ജില്ല ഉപാധ്യക്ഷൻ കെ മെഹബൂബ് മാസ്റ്റർ പേരാവൂർ  മുഖ്യപ്രഭാഷണം നിർവ്വഹിച്ചു

ഇബ്രാഹിം നെല്ലൂർ , അബ്‌ദുൽ ഗഫൂർ കാവുംപടി , പി പി സകരിയ്യ അസ്അദി , ശംസുദീൻ മുബാറക് ,  ഖദീജ ആറളം ,  അഷ്‌ക്കറലി ഇരിട്ടി സംസാരിച്ചു

Post a Comment

أحدث أقدم
Join Our Whats App Group