Join News @ Iritty Whats App Group

സം​സ്ഥാ​ന​ത്ത് അ​തി തീ​വ്ര​മ​ഴ: വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ലേ​ർ​ട്ട്

സം​സ്ഥാ​ന​ത്ത് അ​തി തീ​വ്ര​മ​ഴ: വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ലേ​ർ​ട്ട്


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ടു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച പാ​ല​ക്കാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കാ​സ​ർ​കോ​ട് മു​ത​ൽ തൃ​ശൂ​ർ വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ ക​ണ​ക്കി​ലെ​ടു​ത്ത് ഏ​ഴ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. തെ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ കേ​ര​ള തീ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള ന്യൂ​ന​മ​ർ​ദ​വും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ ന്യൂ​ന​മ​ർ​ദ​വു​മാ​ണ് മ​ഴ ക​ന​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ കേ​ന്ദ്രം ന​ൽ​കു​ന്ന വി​വ​രം.

വ​യ​നാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ മ​ത​പ​ഠ​ന ക്ലാ​സു​ക​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, സ്പെ​ഷ്യ​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ ഞാ​യ​റാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം റ​സി​ഡ​ൻ​ഷ്യ​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഹോ​സ്റ്റ​ലു​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മ​ല്ല. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച സ​ർ​വ​ക​ലാ​ശാ​ല, പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മ​ല്ലെ​ന്ന് മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി

Post a Comment

أحدث أقدم
Join Our Whats App Group