Join News @ Iritty Whats App Group

ഗുരുതര വെളിപ്പെടുത്തൽ മുഖ്യമന്ത്രി നടത്തിയിട്ടും അന്വേഷണമില്ല! കൂടുതൽ പ്രതികരിക്കാതെ ഡികെ, ഒഴിഞ്ഞുമാറി ആഭ്യന്തര മന്ത്രിയും

ഗുരുതര വെളിപ്പെടുത്തൽ മുഖ്യമന്ത്രി നടത്തിയിട്ടും അന്വേഷണമില്ല! കൂടുതൽ പ്രതികരിക്കാതെ ഡികെ, ഒഴിഞ്ഞുമാറി ആഭ്യന്തര മന്ത്രിയും


ബംഗളൂരു: വ്യവസായ ചർച്ചയുടെ മറവിൽ രഹസ്യമായി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ വെളിപ്പെടുത്തലിൽ അന്വേഷണം പ്രഖ്യാപിക്കാതെ കർണാടക സർക്കാർ. മുഖ്യമന്ത്രി ഏത് സാഹചര്യത്തിലാണ് പറഞ്ഞതെന്ന് അറിയില്ലെന്നാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. പിന്നീട് ഇക്കാര്യത്തിൽ ഡികെ പ്രതികരിച്ചിട്ടുമില്ല. വിവാദത്തിൽ കേരളത്തിലും നടപടി ഒന്നും വന്നിട്ടില്ല. തന്നെ ലക്ഷ്യമിട്ട് രഹസ്യ സ്റ്റിംഗ് ഓപ്പറേഷൻ നടത്താൻ നീക്കം നടന്നുവെന്നായിരുന്നു കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ വെളിപ്പെടുത്തൽ. ഒരു പ്രമുഖ വ്യവസായി ക്യാമറ ഘടിപ്പിച്ച മെറ്റാ സ്മാർട്ട് ഗ്ലാസുകൾ ധരിച്ചെത്തി ദൃശ്യങ്ങൾ പകർത്തി കുടുക്കാൻ ശ്രമിച്ചതായി കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ കന്നഡ വാർത്താ ചാനലായ ഏഷ്യാനെറ്റ് സുവർണ്ണ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.

ഉദ്യോഗസ്ഥർ മുഖേന മുൻകൂട്ടി അനുമതി വാങ്ങിയെത്തിയ വ്യവസായി തുടക്കത്തിൽ ബിസിനസ് കാര്യങ്ങളാണ് സംസാരിച്ചതെങ്കിലും പിന്നീട് പെട്ടെന്ന് സംഭാഷണം രാഷ്‌ട്രീയത്തിലേക്കും ബൂത്ത് തല തന്ത്രങ്ങളിലേക്കും തിരിച്ചുവിടുകയായിരുന്നുവെന്ന് ശിവകുമാർ പറഞ്ഞു. വസ്ത്രധാരണത്തിലും ധരിച്ചിരുന്ന മെറ്റാ ഗ്ലാസിലും സംശയം തോന്നിയതിനെ തുടർന്ന് ഉദ്യോഗസ്ഥരോട് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രിമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഇയാൾ മെറ്റാ ഗ്ലാസ് ധരിച്ചിരുന്നില്ലെന്നും കോൺഗ്രസ് നേതാക്കളെ കാണാനെത്തിയപ്പോൾ മാത്രമാണ് ഈ ക്യാമറ ഗ്ലാസ് ധരിച്ചതെന്നും ശിവകുമാർ അവകാശപ്പെട്ടു. സംഭവത്തിൽ കൃത്യമായ തെളിവുകളും വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നും അനുയോജ്യമായ സമയത്ത് വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

Post a Comment

أحدث أقدم
Join Our Whats App Group