Join News @ Iritty Whats App Group

ഹൂതി ആക്രമണം: സഊദി വിമാന സര്‍വിസുകള്‍ കൂട്ടത്തോടെ മുടങ്ങി; ഉംറ സംഘങ്ങള്‍ പ്രതിസന്ധിയില്‍

ഹൂതി ആക്രമണം: സഊദി വിമാന സര്‍വിസുകള്‍ കൂട്ടത്തോടെ മുടങ്ങി; ഉംറ സംഘങ്ങള്‍ പ്രതിസന്ധിയില്‍


കൊണ്ടോട്ടി: സഊദി അറേബ്യയിലേക്കുള്ള വിമാന സർവിസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്ന് ഉംറ തീർഥാടക സംഘങ്ങള്‍ പ്രതിസന്ധിയിലായി.തീർഥാടനത്തിന് മക്കയിലെത്തിയവരും കരിപ്പൂർ, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടേണ്ട സംഘങ്ങളുമാണ് വിമാന സർവിസുകളില്ലാത്തതിനാല്‍ ബുദ്ധമുട്ടിലായത്.

ഹൂതികളുടെ ആക്രമണത്തെ തുടർന്ന് സഉൗദി മേഖലയിലേക്കുള്ള വിമാന സർവിസുകളെല്ലാം മൂന്ന് ദിവസമായി നിർത്തിവച്ചിരിക്കുകയാണ്. ഇതോടെ നേരത്തെ ഉംറ തീർഥാടനത്തിന് പോയവർ മടങ്ങാൻ കഴിയാതെ ജിദ്ദയിലും മക്കയിലുമുള്ള ഹോട്ടലുകളില്‍ കഴിയുകയാണ്. ഉംറക്ക് പോകേണ്ട സംഘങ്ങളുടെ യാത്രയും അനിശ്ചിതത്വത്തിലായി.

ഉംറ യാത്രയ്ക്ക് താരതമ്യേന ചെലവ് കുറഞ്ഞ സമയമായതിനാല്‍ നിരവധി പേരാണ് തീർഥാടനത്തിന് പോകുന്നത്.15 ദിവസം നീളുന്ന ഉംറ പാക്കേജിലാണ് കൂടുതല്‍ പേരും യാത്രതിരിക്കുന്നത്. റിയാദില്‍ ഹൂതികളുടെ ആക്രമണം ഉണ്ടായതോടെ റിയാദ്, ദമാം, ജിദ്ദ എന്നിവടങ്ങളിലേക്കുള്ള സർവിസുകളാണ് റദ്ദാക്കിയത്. എന്നാല്‍ മദീനയിലേക്കുള്ള സർവിസ് നടക്കുന്നുണ്ടെങ്കിലും കണക്ഷൻ സർവിസുകളാണ് ഇവയില്‍ ഏറെയും. ഇതില്‍ നിരക്ക് കൂടുന്നതിനാല്‍ പ്രതിസന്ധി തീരാൻ കാത്തിരിക്കുകയാണ് തീർഥാടക സംഘങ്ങള്‍.

നാട്ടിലേക്ക് മടങ്ങാനാവിതെ ജിദ്ദയിലെ ഹോട്ടലുകളില്‍ കഴിയുന്നവർക്ക് സ്വന്തമായി കണക്ഷൻ സർവിസുകള്‍ വഴി നാട്ടിലെത്താൻ വലിയ തുകയാണ് യാത്രാ നിരക്കായി നല്‍കേണ്ടി വരുന്നത്. ഇത്തരത്തില്‍ സ്വന്തം ചെലവില്‍ മടങ്ങുന്നവർക്ക് ട്രാവല്‍ ഏജൻസികള്‍ വിമാനടിക്കറ്റ് നിരക്ക് നല്‍കുന്നുമില്ല.താമസവും വിസ ചാർജും വിമാന നിരക്കുമെല്ലാം ചേർന്ന പാക്കേജിലാണ് മിക്കവരും തീർഥാടനത്തിന് പോകുന്നത്. സഉൗദിയില്‍ ചൂട് കുറഞ്ഞ സമയമായതിനാല്‍കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഉംറ തീർഥാടകർ പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കുന്ന സമയമാണിത്. പ്രതിസന്ധി ട്രാവല്‍ ഗ്രൂപ്പുകളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ട്രാവല്‍ ഏജൻസികള്‍ പറയുന്നു.

ആക്രമണങ്ങളെ തുടർന്ന് സഉൗദി അറേബ്യയിലെ തിരക്കേറിയ മൂന്ന് വിമാനത്താവളങ്ങളിലും നൂറുകണക്കിന് സർവിസുകളാണ് നിർത്തലാക്കിയത്. ഇതില്‍ കേരളത്തില്‍ നിന്ന് മാത്രം 30ലേറെ സർവിസുകളാണ് റദ്ദാക്കപ്പെട്ടത്.

Post a Comment

أحدث أقدم
Join Our Whats App Group