വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയ നടപടി; സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി
വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ സർക്കാർ വിജ്ഞാപനത്തിന് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജികളിലാണ് കോടതിയുടെ നടപടി. അതേസമയം, ഹർജികളിൽ മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
ടി സെക്ഷന്റെ പരിധിയിൽ ഉൾപ്പെടുന്ന വിവരങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിജിലൻസ് മുൻ ലീഗൽ അഡ്വൈസർ അഡ്വ. പി. മുരളീകൃഷ്ണൻ, ആർടിഐ കേരള ഫെഡറേഷൻ എന്നീ ഹർജിക്കാരാണ് വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
ഒക്ടോബർ 22നാണ് വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി വിജ്ഞാപനം പുറത്തിറക്കിയത്. വിജ്ഞാപനത്തിനെതിരായ ഹർജികളിൽ തുടർനടപടികൾക്കായി സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണം.
Post a Comment