Join News @ Iritty Whats App Group

തിരംഗ മാർച്ചിലെ അറസ്റ്റ്; നേഹ ബോറയെ വിട്ടയച്ചു, അഭിജിത് ദീപ്കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരംഗ മാർച്ചിലെ അറസ്റ്റ്; നേഹ ബോറയെ വിട്ടയച്ചു, അഭിജിത് ദീപ്കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ തിരംഗ മാർച്ചിനിടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത നേഹ ബോറയെ വിട്ടയച്ചു. കസ്റ്റഡിയിലുള്ള അഭിജിത് ദീപ്കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇരുവരെയും കാണാൻ അനുവദിക്കുന്നില്ലെന്ന് സംഘടനകൾ നേരത്തെ ആരോപിച്ചിരുന്നു.

നേഹ ബോറയെ കസ്റ്റഡിയിലെടുത്ത വാഹനത്തിൽ യൂണിഫോം ധരിക്കാത്ത രണ്ടുപേർ ഉണ്ടായിരുന്നതായി ഐസ ആരോപിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പ്രതിഷേധക്കാരെ നേരിടാൻ പൊലീസിന് പുറത്തുനിന്നുള്ളവരെ നിയോഗിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

അതേസമയം, ജന്തർ മന്തറിൽ പ്രവേശിച്ച് മിന്നൽ പ്രതിഷേധം നടത്തിയ അശുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരുടെ തുടർനടപടികൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല

Post a Comment

Previous Post Next Post
Join Our Whats App Group