കർണാടകയിൽ വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുന്നു; നാടകീയ നീക്കങ്ങൾ, ചീഫ് ഇലക്ടറൽ ഓഫീസിൽ കുത്തിയിരുന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ
കർണാടക:കർണാടകയിൽ ചീഫ് ഇലക്ട്രൽ ഓഫീസിൽ കുത്തിയിരുന്നു മുഖ്യമന്ത്രി ഡികെ ശിവകുമാറും കർണാടക പിസിസി അധ്യക്ഷൻ ബികെ ഹരിപ്രസാദും മന്ത്രിമാരും. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ മറവിൽ ന്യൂനപക്ഷ വോട്ടുകൾ ഒഴിവാക്കാൻ ആസൂത്രിത നീക്കം നടക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. വോട്ടർമാരെ ഒഴിവാക്കാനുള്ള ഫോം 7 ബിജെപി പ്രവർത്തകർ കൂട്ടത്തോടെ സമർപ്പിക്കുകയാണെന്നും ഇക്കാര്യത്തിൽ എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു. അനുകൂല തീരുമാനമുണ്ടാകും വരെ കുത്തിയിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും നാളെ രാവിലെ വരെ സമയേ വേണമെന്ന് സിഇഒയുടെ അഭ്യർത്ഥന കണക്കിലെടുത്ത് അഞ്ചു മണിയോടെ പ്രതിഷേധം അവസാനിപ്പിച്ചു. കേസെടുക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Post a Comment