Join News @ Iritty Whats App Group

എംഎൽഎമാർക്ക് ഐപാഡ്, ശമ്പള വർധന; സതീശൻ സർക്കാറിനെതിരെ വിമർശനമുയരുന്നു, പ്രതിപക്ഷത്ത് മൗനം

എംഎൽഎമാർക്ക് ഐപാഡ്, ശമ്പള വർധന; സതീശൻ സർക്കാറിനെതിരെ വിമർശനമുയരുന്നു, പ്രതിപക്ഷത്ത് മൗനം


തിരുവനന്തപുരം: എംഎൽഎമാർക്ക് ശമ്പളവും ആനുകൂല്യങ്ങളും കൂട്ടുന്നതിലും ഐപാഡ് വിതരണത്തിലും സർക്കാറിനെതിരെ വിമർശനം ഉയരുന്നു. സർക്കാർ നടപടി ധൂർത്താണെന്ന് വിമർശനമുയർന്നു. അതേസമയം, കോടികൾ ചെലവഴിച്ചുള്ള ഐപാഡ് വിതരണത്തിൽ അടക്കം പ്രതിപക്ഷത്തും മൗനം തുടരുകയാണ്. പിഎസ് സി അംഗങ്ങളുടെ അനുകൂല്യങ്ങളിൽ തൊടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശവും ചർച്ചയാകുന്നു. എൽഡിഎഫ് സർക്കാർ പിഎസ്‍സി അം​ഗങ്ങളുടെ ശമ്പളം വർധിപ്പിച്ചപ്പോൾ അന്നത്തെ പ്രതിപക്ഷം രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം പിഎസ്‍സി അം​ഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കില്ലെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.

എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ് കഴിഞഅഞ ദിവസം അറിയിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. കാര്യോപദേശക സമിതിയിൽ വിഷയം ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ ഹോസ്റ്റൽ താക്കോൽ കൈമാറ്റ വേദിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഇക്കാര്യം പറയുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും ഐപാഡ് വാങ്ങാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി 480 ഐപാഡുകൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ചു.

256 GB 13 ഇഞ്ച് ഐപ്പാർഡ് പ്രോ 320 എണ്ണവും 11 ഇഞ്ച് ഐപാഡ് 160 എണ്ണവും ആണ് വാങ്ങുന്നത്. കെൽട്രോൺ വഴി ടെൻഡർ ക്ഷണിച്ചു. 6.71 കോടി രൂപ ചെലവഴിച്ചാണ് ഐ പാഡ് വിതരണം. മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ, ഐപാഡുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുൾപ്പെടെ വാങ്ങുന്നതിനുള്ള ചെലവ് പരിധി സർക്കാർ അടുത്തിടെ 1.5 ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപയായി ഉയർത്തിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group