കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയ ശസ്ത്രയ്ക്കിടെ ഇരിട്ടി വള്ളിത്തോട് സ്വദേശിനിയായ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന ആരോപണവുമായി ബന്ധുക്കള്‍
കണ്ണൂർ:പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു. ഇരിട്ടി സ്വദേശി ഫാത്തിമ (47) യാണ് മരിച്ചത്.
സംഭവത്തില്‍ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം പരിയാരം പൊലീസില്‍ പരാതി നല്‍കി. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ഫാത്തിമയുടെ മരണത്തില്‍ അന്വേഷണം നടത്തുന്നത്.
ശസ്ത്രക്രിയക്കിടെ രോഗിയുടെ നില ഗുരുതരമായ വിവരം സർജറി ചെയ്ത ഡോക്ടർ ബന്ധുക്കളെ അറിയിച്ചില്ലെന്നും, വിവരങ്ങള്‍ കൃത്യമായി പങ്കുവെക്കുന്നതില്‍ ഡോക്ടർക്ക് വീഴ്ച പറ്റിയെന്നുമാണ് പ്രാഥമിക നിഗമനം. ഹൃദയ വാള്‍വ് ശസ്ത്രക്രിയക്കായി എത്തിയതായിരുന്നു ഫാത്തിമ. രാവിലെ ഒൻപതു മണിക്ക് ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറ്റിയ ഫാത്തിമയെ കുറിച്ചു തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. രാത്രിയോടെയാണ് മരണമടഞ്ഞ വിവരം ബന്ധുക്കളെ അറിയിക്കുന്നത്. തുടർന്ന് ആശുപത്രിയില്‍ സംഘർഷമുണ്ടായി. പൊലി സെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്
.
Post a Comment