‘ഡൽഹിയിൽ കൂലിപ്പട്ടാളത്തിന്റെ ഇടപെടൽ, പൊലീസും കേന്ദ്രസേനയും അതിക്രൂരമായി ഇടപെടുന്നു’; ഡൽഹി പൊലീസ് നടപടിക്കെതിരെ ജോൺ ബ്രിട്ടാസ് എംപി
ഡൽഹി പൊലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. ഡൽഹിയിൽ കൂലിപ്പട്ടാളത്തിന്റെ ഇടപെടലാണെന്നും പൊലീസും കേന്ദ്രസേനയും അതിക്രൂരമായി ഇടപെടുന്നുവെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. കൂടുതൽ മാധ്യമങ്ങൾ ഉളളതുകൊണ്ടാണ് ന്യൂഡൽഹി മേഖലയിൽ പൊലീസ് അതിക്രമത്തിന് മുതിരാത്തതെന്നും എന്നാൽ മറ്റിടങ്ങളിൽ സ്ഥിതി അതല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തിൽ വിദേശ ഇടപെടൽ എന്നാണ് ബിജെപി പറയുന്നത്. ട്രംപിന് മുത്തം കൊടുക്കുന്നവരും ആലിംഗനം ചെയ്യുന്നവരുമാണോ ഇങ്ങനെ പറയുന്നത്. വിമാനത്തിൽ കയറി അഭിജീത്തിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത് സുരക്ഷാപ്രശ്നമാണെന്നും അവർ വിമാന റാഞ്ചികൾ അല്ലല്ലോ എന്നും ചോദിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ജന്തർ മന്തറിൽ ഇടത് സംഘടനകൾ നടത്തിയ പ്രതിഷേധത്തിനിടെ ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെടെയുള്ളവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
إرسال تعليق