'സിജെപി രാഷ്ട്രീയത്തിലേക്കില്ല, ഇറങ്ങിയാല്‍ ഇ ഡിയും സിബിഐയും വേട്ടയാടും'; അഭിജീത് ദീപ്കെ
ന്യൂഡല്‍ഹി: എല്ലാ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും പ്രശ്നപരിഹാരവും തങ്ങളുടെ പക്കല്‍ ഇല്ല, പക്ഷേ രാജ്യത്തിനായി പൊരുതാന്‍ തയ്യാറാണെന്നും കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ.
എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഭിജീത് ദീപ്കെ പറഞ്ഞു.
ജനങ്ങള്‍ക്ക് സിജെപിയില്‍ വലിയ പ്രതീക്ഷയാണുള്ളത്. സിജെപി ഇന്ത്യയുടെ ഭാവിക്കായി പൊരുതാന്‍ തയ്യാറാണ്. എല്ലാ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും പ്രശ്നപരിഹാരവും തങ്ങളുടെ പക്കല്‍ ഇല്ല. പക്ഷേ രാജ്യത്തിനായി പൊരുതാന്‍ തയ്യാറാണ്. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഭിജീത് ദീപ്കെ വ്യക്തമാക്കി. സിജെപിയെ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്നതാണ് ഒന്നാമത്തെ കാര്യം. ഇനി അനുവദിച്ചാല്‍ ഇ ഡി, സിബിഐ തുടങ്ങിയ ദേശീയ അന്വേഷണ ഏജന്‍സികള്‍ വേട്ടയാടും. പിന്നീട് സിജെപിയെ പിന്തുണയ്ക്കുന്നവരെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് പുറത്താക്കുമെന്നും അഭിജീത് ദീപ്കെ പറഞ്ഞു.
إرسال تعليق