പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് നേഹ ബോറ; പ്രതിഷേധിക്കാനുള്ള അവകാശം കവരുന്ന നടപടിയെന്ന് വിമർശനം
ദില്ലിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് ഐസ നേതാവ് നേഹ ബോറ. പീസ് ബോണ്ടിനെ ചോദ്യം ചെയ്യുന്നത് തുടരുമെന്നും പ്രതിഷേധിക്കാനുള്ള അവകാശം കവരുന്ന നടപടിയാണിതെന്നും നേഹ ബോറ പറഞ്ഞു. വിയോജിപ്പ് പ്രകടിപ്പിക്കുക എന്നത് ജനാധിപത്യ അവകാശമാണെന്നും അവർ വ്യക്തമാക്കി.
വോട്ട് ചെയ്യാനുള്ള അവകാശവും പ്രതിഷേധിക്കാനുള്ള അവകാശവും കവർന്നെടുക്കുന്ന സാഹചര്യത്തിലാണ് തെരുവിലിറങ്ങിയത്. പ്രതിഷേധങ്ങളെല്ലാം സമാധാനപരമായിരുന്നു. എന്നാൽ പൊലീസ് വലിയ അതിക്രമങ്ങൾ നടത്തിയെന്നും നേഹ ബോറ ആരോപിച്ചു.
സമാധാനം തകർത്തുവെന്നാണോ തങ്ങൾക്കെതിരായ ആരോപണമെന്നും അങ്ങനെയെങ്കിൽ പീസ് ബോണ്ട് ആവശ്യപ്പെടുന്നത് എന്തിനാണെന്നും നേഹ ബോറ ചോദിച്ചു. പീസ് ബോണ്ടിൽ ഒപ്പിടില്ലെന്നും അതിനെതിരായ ചോദ്യം ചെയ്യൽ തുടരുമെന്നും അവർ ആവർത്തിച്ചു.
Post a Comment