Join News @ Iritty Whats App Group

'മുഖ്യമന്ത്രിയോ കായികമന്ത്രിയോ ഇതുവരെ വിളിച്ചിട്ടില്ല, കേരളത്തിൽ ആനുകൂല്യങ്ങൾ കുറവ്, തമിഴ്നാട്ടിൽ നിന്ന് ഓഫറുണ്ട്': ലോങ്ജംപ് താരം എം ശ്രീശങ്കർ

'മുഖ്യമന്ത്രിയോ കായികമന്ത്രിയോ ഇതുവരെ വിളിച്ചിട്ടില്ല, കേരളത്തിൽ ആനുകൂല്യങ്ങൾ കുറവ്, തമിഴ്നാട്ടിൽ നിന്ന് ഓഫറുണ്ട്': ലോങ്ജംപ് താരം എം ശ്രീശങ്കർ


പാലക്കാട്: ഏഷ്യൻ ​ഗെയിം​സ് മെഡൽ ജേതാക്കളെ സംസ്ഥാന സർക്കാർ അവ​ഗണിക്കുന്നുവെന്ന് മലയാളി ലോങ്ജംപ് താരം എം ശ്രീശങ്കർ. മുഖ്യമന്ത്രിയോ കായികമന്ത്രിയോ സർക്കാരിൽ നിന്ന് മറ്റാരെങ്കിലുമോ ഇതുവരെ വിളിച്ചു സംസാരിച്ചിട്ടില്ലെന്നും ശ്രീശങ്കർ പറഞ്ഞു. തമിഴ്നാട് ഉൾപ്പെടെയുള്ള മറ്റു സംസ്ഥാന സർക്കാരുകൾ താരങ്ങൾക്ക് പ്രഖ്യാപിച്ച പാരിതോഷികം നൽകി. കേരളത്തിൽ ഇതുവരെ ഒരു അറിയിപ്പും ലഭിച്ചില്ല. പാരിതോഷികവും ആനുകൂല്യങ്ങളും കേരളത്തിൽ താരതമ്യേന വളരെ കുറവ്. കുറവ് പരിതോഷികം നൽകുന്ന സംസ്ഥാനങ്ങളിൽ കേരളത്തിന് പിന്നിലുള്ളത് മണിപ്പൂർ മാത്രമാണെന്നും ശ്രീശങ്കർ  പ്രതികരിച്ചു.

അതേ സമയം, ശ്രീശങ്കറിനെ സ്വാഗതം ചെയ്തിരിക്കുകയാണ് തമിഴ്നാട്. മലയാളി താരത്തിന് മുന്നിൽ ഓഫറുകൾ വച്ച് അയൽ സംസ്ഥാനം. തമിഴ്നാട് സർക്കാർ സ്പോർട്സ് ഡെവലപ്മെന്റ് അതോറിറ്റി വഴി താരങ്ങൾക്കായി വിവിധ സ്കീമുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള താരങ്ങൾക്ക് അത്തരത്തിൽ യാതൊരു സ്കീമുകളുമില്ല. പരിശീലനത്തിനും യാത്ര ചെലവിനും ഉൾപ്പെടെ ഭീമമായ തുക വേണ്ടിവരും. ഇതിലൊന്നും സംസ്ഥാന സർക്കാരിൽ നിന്ന് യാതൊരു സഹായവും ലഭിക്കാറില്ല. നാട്ടിലെ ട്രാക്ക് പോലും സർക്കാർ ശരിയാക്കിയില്ല. മുന്നിലുള്ളത് ഒളിമ്പിക്സ് ആണ്. ഏറ്റവും പിന്തുണ വേണ്ടുന്ന സമയമാണിതെന്നും ശ്രീശങ്കർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ തമിഴ്നാടിന്റെ ഓഫർ പരിഗണനയിൽ എന്നും ശ്രീശങ്കർ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group