‘ആർ സുഗതന്റെ കാപ്പ കേസ് റദ്ദാക്കിയ വിധി പരിശോധിക്കും, നടപടിക്രമങ്ങളിൽ വീഴ്ചയില്ല’; രമേശ് ചെന്നിത്തല
ബിജെപി കൗൺസിലർ ആർ. സുഗതനെതിരായ കാപ്പ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സർക്കാർ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയെ വിമർശിക്കാനാകില്ലെന്നും വിധിന്യായം ലഭിച്ച ശേഷം വിശദമായി പരിശോധിച്ച് തുടർനടപടികൾ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആർ. സുഗതനെതിരെ കാപ്പ ചുമത്തിയത് ഉൾപ്പെടെയുള്ള നടപടികളെല്ലാം സ്വീകരിച്ചത് നിലവിലെ സർക്കാരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതി വിധി വന്ന സാഹചര്യത്തിൽ അതിനെതിരെ പ്രതികരിക്കുന്നത് കോടതിയലക്ഷ്യമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, കാപ്പ കേസിൽ സർക്കാർ ബിജെപിയുമായി ഒത്തുകളിച്ചെന്ന പ്രതിപക്ഷ ആരോപണം രമേശ് ചെന്നിത്തല തള്ളി. ഒത്തുകളിയുടെ ആവശ്യം സർക്കാരിനില്ലെന്നും വ്യക്തമായ രാഷ്ട്രീയ നിലപാടോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി ഒത്തുകളിച്ചുവെന്ന ആരോപണം ഉന്നയിക്കുന്നവർ സ്വന്തം രാഷ്ട്രീയ ഭൂതകാലം പരിശോധിക്കണമെന്നും മന്ത്രി വിമർശിച്ചു.
Post a Comment