Join News @ Iritty Whats App Group

പയ്യന്നൂര്‍ കോളേജ് വനിതാ ഹോസ്റ്റല്‍ നടത്തിപ്പില്‍ സാമ്പത്തിക ക്രമക്കേട്; കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ പരാതി

പയ്യന്നൂര്‍ കോളേജ് വനിതാ ഹോസ്റ്റല്‍ നടത്തിപ്പില്‍ സാമ്പത്തിക ക്രമക്കേട്; കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ പരാതി


കണ്ണൂർ സർവകലാശാല സിന്‍ഡിക്കേറ്റ് അംഗവും പയ്യന്നൂർ കോളേജ് മലയാള വിഭാഗം അധ്യാപികയുമായ പ്രൊഫ. പി. പ്രജിതയ്‌ക്കെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണം.

പയ്യന്നൂർ കോളേജ് വനിതാ ഹോസ്റ്റല്‍ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. ഹോസ്റ്റലിലേക്ക് ഗ്യാസ് സിലിണ്ടർ, ചിക്കൻ, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നെന്നാണ് ആരോപണം.

2015ല്‍ വനിതാ ഹോസ്റ്റല്‍ ആരംഭിച്ചതുമുതല്‍ പ്രൊഫ. പി. പ്രജിതയാണ് വാർഡനായി തുടരുന്നത്. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിസിടിഎയുടെ മേഖലാ പ്രസിഡന്റ് കൂടിയാണ് പ്രജിത.

പരാതിയില്‍ കോളേജ് മാനേജ്മെന്റ് മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, അധ്യാപികയ്‌ക്കെതിരെ എസ്‌എഫ്‌ഐ വിജിലൻസിലും പരാതി നല്‍കി. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് എസ്‌എഫ്‌ഐയുടെ ആരോപണം.

വിദ്യാർഥികളില്‍ നിന്ന് ഈടാക്കിയ പിഴത്തുക രജിസ്റ്ററില്‍ രേഖപ്പെടുത്താതെയും ക്രമക്കേട് നടത്തിയെന്നാണ് പരാതിയിലെ ആരോപണം. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാണ് എസ്‌എഫ്‌ഐയുടെ ആവശ്യം.

അധ്യാപികയെ കോളേജില്‍ നിന്നും സർവകലാശാല സിന്‍ഡിക്കേറ്റില്‍ നിന്നും മാറ്റിനിർത്തണമെന്നാവശ്യപ്പെട്ട് എസ്‌എഫ്‌ഐ ഇന്ന് പയ്യന്നൂർ കോളേജില്‍ പഠിപ്പുമുടക്കും.

Post a Comment

Previous Post Next Post
Join Our Whats App Group