Join News @ Iritty Whats App Group

കണ്ണൂർ കിഫ്ബി ഭൂമി ഇടപാട്; പിണറായി വിജയൻ അടിയന്തര നടപടിക്ക് നിർദേശം നൽകിയെന്ന് രേഖകൾ, വിവാദം കനക്കുന്നു

കണ്ണൂർ കിഫ്ബി ഭൂമി ഇടപാട്; പിണറായി വിജയൻ അടിയന്തര നടപടിക്ക് നിർദേശം നൽകിയെന്ന് രേഖകൾ, വിവാദം കനക്കുന്നു


കണ്ണൂരിലെ കിഫ്ബി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങൾ. അധികവിലയ്ക്ക് ഭൂമി വാങ്ങാനുള്ള നീക്കത്തിൽ അടിയന്തര നടപടിക്ക് നിർദേശം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നതായാണ് റിപ്പോർട്ട്. വ്യവസായ വികസനത്തിന് പദ്ധതി അത്യാവശ്യമാണെന്ന് പിണറായി വിജയൻ അഭിപ്രായം രേഖപ്പെടുത്തിയ കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിന്റെ മിനിറ്റ്സാണ് പുറത്തുവന്നത്.

2018 ഒക്ടോബർ 25ന് നടന്ന കിഫ്ബി ഡയറക്ടർ ബോർഡിന്റെ 33-ാമത് യോഗത്തിലാണ് കണ്ണൂരിലെ ഭൂമി ഏറ്റെടുക്കൽ വിഷയം ചർച്ചയായത്. അന്നത്തെ കിഫ്ബി സിഇഒ കെ.എം. എബ്രഹാം ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു. വ്യവസായ വികസനത്തിനായി ഭൂമി ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ഉന്നയിക്കപ്പെട്ടതായും ഇതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ അഭിപ്രായം രേഖപ്പെടുത്തിയതായും രേഖകൾ വ്യക്തമാക്കുന്നതായാണ് റിപ്പോർട്ട്.

കണ്ണൂരിലെ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട് നേരത്തെയും വിവാദങ്ങൾ ഉയർന്നിരുന്നു. ഭൂമിയുടെ വില, ഏറ്റെടുക്കൽ നടപടികളുടെ സുതാര്യത, പദ്ധതിയുടെ ആവശ്യകത തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള ഭൂമി വാങ്ങലിൽ ക്രമക്കേടുണ്ടായെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group