ഇന്‍ഡിഗോയുടെ സര്‍ചാര്‍ജ് പ്രഹരം ; കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വീണ്ടും അധികഭാരം
വിമാനയാത്രയ്‌ക്ക് പിന്നാലെ വീണ്ടും സര്‍ചാര്‍ജ് പ്രഹരം. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വീണ്ടും അധികഭാരം.
ആഭ്യന്തര സര്‍വീസുകള്‍ക്ക് 100 മുതല്‍ 350 രൂപ വരെയാണ് പുതിയ വര്‍ധന. ഇതോടെ കണ്ണൂരില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിമാനയാത്ര കൂടുതല്‍ ചെലവേറിയതാകും. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള ആഭ്യന്തര സര്‍വീസുകളില്‍ വലിയൊരു പങ്കും ഇന്‍ഡിഗോയാണ് നടത്തുന്നത്. ദിവസേന ആറു മുതല്‍ ഒന്‍പതു വരെ സര്‍വീസുകളാണ് വിമാനക്കമ്പനി കണ്ണൂരില്‍നിന്ന് നടത്തുന്നത്. ശരാശരി 2000ത്തോളം യാത്രക്കാരാണ് ദിവസേന ഇന്‍ഡിഗോ സര്‍വീസുകളെ ആശ്രയിക്കുന്നത്.ഈ വര്‍ഷം മാര്‍ച്ചിലാണ് ഇന്‍ഡിഗോ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയത്. ഏപ്രിലില്‍ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ ഇപ്പോള്‍ വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്. വിമാന ഇന്ധനവിലയില്‍ 14 ശതമാനത്തോളം വര്‍ധനയുണ്ടായതാണ് സര്‍ചാര്‍ജ് കൂട്ടാന്‍ കാരണമെന്നാണ് എയര്‍ലൈന്‍ അധികൃതരുടെ വിശദീകരണം. ആഭ്യന്തര സര്‍വീസുകള്‍ക്ക് വിവിധ വിഭാഗങ്ങളിലായി 375 മുതല്‍ 1300 രൂപ വരെയും അന്താരാഷ്ര്‌ട സര്‍വീസുകള്‍ക്ക് 1000 മുതല്‍ 10,000 രൂപ വരെയും അധികഭാരം വരുമെന്നാണ് കണക്കാക്കുന്നത്.
അന്താരാഷ്ര്‌ട സര്‍വീസുകളിലും സര്‍ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. മിഡില്‍ ഈസ്‌റ്റ്, ജി.സി.സി. രാജ്യങ്ങളിലേക്കുള്ള യാത്രയ്‌ക്ക് 5500 രൂപ വരെയാണ് സര്‍ചാര്‍ജ് ഈടാക്കുന്നത്. ഗള്‍ഫ് മേഖലയിലേക്ക് നിരന്തരം യാത്ര ചെയ്ുന്ന യകണ്ണൂര്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ കേരളത്തിലെ യാത്രക്കാര്‍ക്കും ഇത് വലിയ സാമ്പത്തിക ബാധ്യതയാകും. കഴിഞ്ഞ മാസവും ഇന്‍ഡിഗോ വിവിധ സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. കുഞ്ഞുങ്ങള്‍, ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍, അധിക ബാഗേജ്, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ സേവനങ്ങള്‍ക്കാണ് നിരക്ക് കൂട്ടിയത്.
കുഞ്ഞുങ്ങളുടെ യാത്രാനിരക്ക് 2000 രൂപയില്‍നിന്ന് 3000 രൂപയായും കുട്ടികളുടെ നിരക്ക് 5000 രൂപയില്‍നിന്ന് 6000 രൂപയായും ഉയര്‍ത്തി. ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്ന കുട്ടികളുടെ അന്താരാഷ്ര്‌ട യാത്രാനിരക്ക് 13,000 രൂപയായി. അധിക ബാഗേജിന് ഓരോ കിലോയ്‌ക്കും നല്‍കേണ്ട തുക 700 രൂപയില്‍നിന്ന് 800 രൂപയായും വര്‍ധിപ്പിച്ചു.
സാധാരണ ഓഫ് സീസണായി കണക്കാക്കുന്ന സെപ്‌റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലും വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ന്നുനില്‍ക്കുകയാണെന്ന് ട്രാവല്‍ ഏജന്‍സി ജീവനക്കാര്‍ പറയുന്നു. ടിക്കറ്റ് നിരക്കില്‍ വലിയ അനിശ്‌ചിതാവസ്‌ഥയാണ് നിലവിലുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.ഇന്ധനവില, സര്‍ചാര്‍ജ്, സേവനനിരക്ക് എന്നിവയിലെ തുടര്‍ച്ചയായ വര്‍ധന യാത്രക്കാരുടെ വിമാനയാത്രാ ചെലവ് കുത്തനെ ഉയര്‍ത്തുകയാണ്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വളര്‍ച്ചയ്‌ക്ക് യാത്രക്കാരുടെ എണ്ണം നിര്‍ണായകമായിരിക്കെ, തുടര്‍ച്ചയായ നിരക്ക് വര്‍ധന യാത്രക്കാരെ എങ്ങനെ ബാധിക്കുമെന്നതും ശ്രദ്ധേയമാണ്.
Post a Comment