Join News @ Iritty Whats App Group

കണ്ണൂർ താണയിൽ പെട്രോൾ ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചുകയറി

കണ്ണൂർ താണയിൽ പെട്രോൾ ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചുകയറി


കണ്ണൂർ: താണയിൽ പെട്രോൾ ടാങ്കർ ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം. റോഡരികിലെ ടയർ കടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. കടയുടെ ഷട്ടർ തകർത്ത നിലയിലാണ് ലോറി നിന്നത്.
ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ വലിയ ദുരന്തമാണ് ഒഴിവായത്. നിയന്ത്രണം വിട്ട ടാങ്കർ ലോറി ടയർ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവ സമയത്ത് കടയ്ക്കുള്ളിലോ പരിസരത്തോ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചു

Post a Comment

أحدث أقدم
Join Our Whats App Group