Join News @ Iritty Whats App Group

‘പാർട്ടി കാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം പറയണം, കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്’; അടൂർ പ്രകാശിനെ തള്ളി കെ സി വേണുഗോപാൽ

‘പാർട്ടി കാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം പറയണം, കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്’; അടൂർ പ്രകാശിനെ തള്ളി കെ സി വേണുഗോപാൽ


മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിയെ വിമർശിച്ച് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തിയതിന് പിന്നാലെ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പാർട്ടി വേദികളിലാണ് ഉന്നയിക്കേണ്ടതെന്നും അതിന് അവസരം ലഭിക്കുന്നില്ലെങ്കിൽ പാർട്ടി നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാലു മാസവും താൻ സർക്കാരിനൊപ്പമാണ് നിന്നതെന്ന് വ്യക്തമാക്കിയ കെ.സി. വേണുഗോപാൽ, എന്ത് സംഭവിച്ചാലും തന്നെ പ്രതിയാക്കാനാണ് ചിലരുടെ ശ്രമമെന്നും പ്രതികരിച്ചു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും പാർട്ടിയിൽ അഭിപ്രായമുള്ളവരും അഭിപ്രായമില്ലാത്തവരും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്യാനുള്ള വേദികൾ പാർട്ടിക്കുള്ളിലുണ്ടെന്നും അവിടെ ഉയരുന്ന വിമർശനങ്ങൾ കേൾക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിപ്രായവ്യത്യാസമുള്ളവരെ ഇല്ലാതാക്കുന്ന രീതിയല്ല കോൺഗ്രസിന്റേതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. തന്റെ രാഷ്ട്രീയ ചരിത്രം അത്തരത്തിലുള്ളതല്ലെന്നും എന്ത് വിഷയമുണ്ടായാലും തന്നെ കുറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ചിലർക്ക് അത്തരമൊരു സമീപനമാണ് ഇഷ്ടമെന്നും പ്രതികരിച്ചു.

യു.ഡി.എഫിലെ പ്രധാന തീരുമാനങ്ങളിൽ മതിയായ കൂടിയാലോചനയില്ലെന്നായിരുന്നു അടൂർ പ്രകാശിന്റെ വിമർശനം. എം.കെ. മുനീറിനും ജി. ദേവരാജനും ക്യാബിനറ്റ് പദവിയോടെ നിയമനം നൽകിയതടക്കമുള്ള തീരുമാനങ്ങൾ തന്നോട് ചർച്ച ചെയ്തില്ലെന്നും വിഷയങ്ങൾ എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അടൂർ പ്രകാശിന്റെ വിമർശനത്തെച്ചൊല്ലി കോൺഗ്രസ് നേതാക്കൾക്കിടയിൽ വ്യത്യസ്ത നിലപാടുകൾ ഉയരുന്നതിനിടെയാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം

Post a Comment

أحدث أقدم
Join Our Whats App Group