‘ഞാൻ ഒന്നും കണ്ടില്ല, മൊഴി നൽകിയത് മന്ത്രി പറഞ്ഞപ്രകാരം’; ഗൺമാൻ അഭിലാഷ് മൊഴി മാറ്റി; കെഎസ്യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജിന് തിരിച്ചടി
കണ്ണൂർ: കണ്ണൂരിൽ റെയിൽവേ സ്റ്റേഷനിൽവച്ച് മുന്‍ മന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസിൽ ഗൺമാൻ മൊഴി തിരുത്തി. കെഎസ്യു പ്രവർത്തകർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന മൊഴി നൽകിയത് അന്ന് വീണാ ജോർജിന്റെ നിർദേശപ്രകാരമാണെന്ന് ഗൺമാൻ അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി.
വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും അന്നത്തെ ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് റെയിൽവേ പൊലിസിന് മൊഴി നൽകിയതെന്നും അഭിലാഷ് അന്വേഷണ സംഘത്തോട് പറഞ്ഞു. കേസിൽ അഭിലാഷിന്റെ മൊഴി നിർണായകമായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയെ വധിക്കാൻ ശ്രമിച്ചതടക്കമുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി കെഎസ്യു പ്രവർത്തകർക്കെതിരെ കേസെടുത്തത്.
എന്നാൽ ഇപ്പോൾ മൊഴി തിരുത്തിയ സാഹചര്യത്തിൽ അഭിലാഷിനെതിരെ നടപടി ശിപാർശ ചെയ്യാനാണ് എസ്ഐടിയുടെ നീക്കം. തെറ്റായ മൊഴി നൽകിയെന്ന കാര്യം ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ട് സംസ്ഥാന പൊലിസ് മേധാവിക്ക് റിപ്പോർട്ട് നൽകുമെന്നാണ് സൂചന. അഭിലാഷിന്റെ പുതിയ മൊഴി കേസിന്റെ തുടർനടപടികളിൽ നിർണായകമായേക്കും.
Post a Comment