Join News @ Iritty Whats App Group

ഇടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും കൂട്ടക്കൊല: മൂന്ന് പേരെ വെടിവച്ച് കൊന്നു, മൂന്ന് പേർക്ക് പരിക്ക്; ആക്രമണത്തിന് പിന്നിൽ കുകി വിഭാഗമെന്ന് മെയ്തെയ്

ഇടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും കൂട്ടക്കൊല: മൂന്ന് പേരെ വെടിവച്ച് കൊന്നു, മൂന്ന് പേർക്ക് പരിക്ക്; ആക്രമണത്തിന് പിന്നിൽ കുകി വിഭാഗമെന്ന് മെയ്തെയ്


ഇംഫാൽ: മണിപ്പൂരിൽ മെയ്തെയ് വിഭാഗക്കാരായ മൂന്ന് പുരുഷന്മാർ കൂടി കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ നോങ്സും ഹില്ലിൽ നടന്ന ആക്രമണത്തിലാണ് ആറ് പേരും ഇരകളായത്. കുകി വിഭാഗക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. ഇതോടെ മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാകുമെന്ന് ഭീതിയുയർന്നു. ഇരുപക്ഷത്തും ഇടക്കാലത്തുണ്ടായ സമാധാന സാഹചര്യം ഇതോടെ ഇല്ലാതായി.

ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. കുതി സ്വാധീന ജില്ലയായ കാങ്പോക്‌പിയും ഇംഫാൽ ഈസ്റ്റും അതിർത്തി പങ്കിടുന്ന കോങ്ബൻ സുനുരോക് എന്ന സ്ഥലത്താണ് ആക്രമണം നടന്നത്. സഗോൽമൻ പൊലീസ് സ്റ്റേഷന് കീഴിലാണ് ഈ പ്രദേശം. അരുബം റോണിൽ (35), ലൈരെൻലക്‌പം ഇനോബി (44), ക്ഷേത്രിമയും സുശിൽ (32) എന്നിവവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്.

മെയ്‌സ്‌നം സുമേന്ദ്രോ (55), ബോൻസൻ കിങ്ഡ്രം (45), ൻഗോഗം സുരജ് (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ഇംഫാലിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ ആറ് പേരും സമീപത്തെ കുന്നിൽ നിന്ന് വിറക് ശേഖരിക്കാൻ പോയതായിരുന്നു എന്നാണ് സുരജിൻ്റെ അച്ഛൻ ൻഗംൻഗം ദാരാസിങ് പറഞ്ഞത്. പരിക്കേറ്റ ഒരാളും തങ്ങൾ വിറക് ശേഖരിക്കാൻ പോയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പതിയിരുന്ന കുകി സംഘം തങ്ങൾക്ക് നേരെ വെടിയുതിർത്തെന്നാണ് പരിക്കേറ്റവരുടെയെല്ലാം മൊഴി.

Post a Comment

Previous Post Next Post
Join Our Whats App Group