'സ്ത്രീകളെ സൂര്യാസ്തമയത്തിന് ശേഷം മോചിപ്പിക്കണം, രാത്രി മുഴുവൻ കസ്റ്റഡിയിൽ വെക്കുന്നു'; ദില്ലി പൊലീസിനെതിരെ നേഹ ബോറ
ദില്ലി: ദില്ലി പൊലീസിനെതിരെ ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡൻ്റ് നേഹ ബോറ. പൊലീസ് സാധാരണ പൗരന്മാരോട് ക്രിമിനലുകളോട് എന്നപോലെ പെരുമാറുകയാണെന്ന് നേഹ ബോറ ആരോപിച്ചു. തടവിലാക്കപ്പെട്ടവരെ രാത്രി മുഴുവൻ കസ്റ്റഡിയിൽ വെക്കുകയും അടുത്ത ദിവസം രാവിലെയോ വൈകുന്നേരമോ മാത്രമാണ് മോചിപ്പിക്കുന്നതെന്നും നേഹ ബോറ പറഞ്ഞു. പൊലീസ് വിട്ടയച്ച ശേഷം വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അവർ. വെള്ളിയാഴ്ച വൈകുന്നേരം കോണാട്ട് പ്ലേസിൽ നടന്ന പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ തടങ്കൽ എന്ന നിലയിലാണ് പൊലീസ് നേഹയെ കസ്റ്റഡിയിലെടുത്തത്
നിയമവും സമാധാനവും സാധ്യമായ എല്ലാ വഴികളിലൂടെയും ലംഘിക്കപ്പെടുകയാണെന്ന് നേഹ ബോറ ആരോപിച്ചു. സാധാരണ പൗരന്മാരെ പൈശാചിക കുറ്റവാളികളെപ്പോലെയാണ് കൈകാര്യം ചെയ്യുന്നത്. പകലോ വൈകുന്നേരമോ ആകട്ടെ, ആളുകളെ എങ്ങനെയാണ് തടവിലാക്കുന്നത്? രാത്രി മുഴുവൻ കസ്റ്റഡിയിൽ സൂക്ഷിച്ച ശേഷം അടുത്ത ദിവസം രാവിലെയോ വൈകുന്നേരമോ മാത്രം മോചിപ്പിക്കുന്നത്. ഏത് അധികാരത്തിന്റെ പുറത്താണ് ഇത് ന്യായീകരിക്കപ്പെടുന്നത്? ഏത് നിയമത്തിന്റെയോ ഉത്തരവിന്റെയോ അടിസ്ഥാനത്തിലാണ് തടവിലാക്കപ്പെട്ടവരെ രാത്രി മുഴുവൻ കസ്റ്റഡിയിൽ സൂക്ഷിക്കാൻ അനുവാദമുള്ളതെന്നും നേഹ ബോറ ചോദിച്ചു.
إرسال تعليق