ഡൽഹി പ്രതിഷേധത്തിൽ രാഹുലിനും പ്രിയങ്കക്കുമെതിരെ വീണ്ടും കേസ്; പ്രതിഷേധത്തിൽ പങ്കെടുക്കാൻ മമത ബാനർജിയും
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഡൽഹി പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് വീണ്ടും കേസെടുത്തു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് വീണ്ടും കേസ് എടുത്തിരിക്കുന്നത്.
ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ പൊലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതേസമയം, പ്രതിഷേധത്തിൽ പങ്കെടുക്കാൻ കൂടുതൽ നേതാക്കൾ ഡൽഹിയിലേക്കെത്തി.
തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ഡൽഹി പ്രതിഷേധത്തിൽ പങ്കെടുക്കും.
ഇന്നത്തെ പ്രതിഷേധത്തിലാണ് പങ്കെടുക്കുന്നത്. ഇന്നും ഉച്ചക്ക് ശേഷമായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക. രാഷ്ട്രപതിയെ കാണാനുള്ള 10 പേരെ നിശ്ചയിക്കാൻ 11 മണിക്ക് നേതാക്കൾ ആശയവിനിമയം നടത്തും.
Post a Comment