Join News @ Iritty Whats App Group

ആർഎസ്എസിലെ സ്ത്രീകളുടെ പിന്തുണയും എനിക്കുണ്ട്, സ്ഥാപക ദിനത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'പുരുഷാധിപത്യ ഭരണഘടനാ വിരുദ്ധ വിഭാഗം'

ആർഎസ്എസിലെ സ്ത്രീകളുടെ പിന്തുണയും എനിക്കുണ്ട്, സ്ഥാപക ദിനത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'പുരുഷാധിപത്യ ഭരണഘടനാ വിരുദ്ധ വിഭാഗം'


ആർ എസ് എസിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് വിശ്വസിക്കുന്ന ഭരണഘടനാ വിരുദ്ധ സമീപനം പുലർത്തുന്ന പുരുഷാധിപത്യ വിഭാഗമാണ് ആർ എസ് എസെന്നും, താൻ ശിവശക്തിയിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആർ എസ് എസിന്റെ സ്ഥാപക ദിനത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം. ആർ എസ് എസ് പക്ഷത്തുള്ള പല സ്ത്രീകളുടെയും പിന്തുണ തനിക്കൊപ്പമുണ്ടെന്നും, അവരുമായി ആശയപരമായി പോരാടുന്നത് തനിക്ക് സന്തോഷം നൽകുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ആർ എസ് എസ് സ്ഥാപക ദിനത്തിൽ എല്ലാ സ്വയംസേവകർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ രംഗത്തെത്തിയിരുന്നു. സംഘടനയെ വളർത്തിയെടുക്കാൻ സമർപ്പണബോധത്തോടെ പ്രവർത്തിച്ച മഹത്‌വ്യക്തികൾക്കെല്ലാം പ്രണാമം അർപ്പിക്കുന്നതായി മോദി എക്സിൽ കുറിച്ചു. സേവനത്തിലും രാഷ്ട്രനിർമ്മാണത്തിലും സാമൂഹിക സൗഹാർദ്ദത്തിലും ആർ എസ് എസ് മഹത്തായ ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയിരിക്കുകയാണെന്ന് മോദി കുറിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group