Join News @ Iritty Whats App Group

മാസപ്പടി കേസിൽ അതിവേ​ഗ നീക്കം; പിണറായി വിജയന് ഇഡി സമൻസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

മാസപ്പടി കേസിൽ അതിവേ​ഗ നീക്കം; പിണറായി വിജയന് ഇഡി സമൻസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം


കൊച്ചി: മാസപ്പടി കേസിൽ അതിവേ​ഗ നീക്കവുമായി എൻഫോഴ്സ്മെൻ്റ് ‍ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇഡി സമൻസ് അയച്ചു. ചോദ്യം ചെയ്യലിനായി 23ന് ഹാജരാകാനാണ് നിർദേശം. ഇന്ന് രാവിലെയാണ് പിണറായിക്ക് സമൻസ് അയച്ചത്. ഈ മാസം 14നാണ് ഇസിഐആർ രജിസ്റ്റർ ചെയ്തത്. വിജിലൻസ് കേസെടുത്ത് മൂന്നാം ദിവസമാണ് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തത്. പിണറായിക്കും റിയാസിനും എതിരായ കേസുകളിൽ രണ്ട് പ്രത്യേക ഇ സി ഐ ആറുകളാണ് ഇഡി രജിസ്റ്റർ ചെയ്തത്. ആദ്യ കേസിൽ പിണറായിയും രണ്ടാം കേസിൽ റിയാസുമാണ് ഒന്നാം പ്രതികൾ. രണ്ട് കേസുകളിലും വീണ പ്രതിയാണ്.

സിഎംആർഎൽ - എക്സാലോജിക്ക് മാസപ്പടി ഇടപാടിലെ ആദ്യ ഇഡി കേസിനൊപ്പമായിരിക്കും പിണറായിക്കെതിരെയുള്ള പുതിയ കേസും അന്വേഷിക്കുക. മുഹമ്മദ് റിയാസിനെതിരെയുള്ള കേസ് പ്രത്യേകം അന്വേഷിക്കും. അഴിമതി തടയൽ പ്രകാരമുള്ള വിജിലൻസ് കേസ് എടുത്തതോടെയാണ് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തത്. സിഎംആർഎല്ലിൽ നിന്ന് വീണയ്ക്ക് കിട്ടിയ 3.28 കോടി പിണറായിക്കുള്ള കൈക്കൂലിയെന്നാണ് ഇഡി കണ്ടെത്തൽ

Post a Comment

أحدث أقدم
Join Our Whats App Group