Join News @ Iritty Whats App Group

മരുന്ന് ക്ഷാമം പരിഹരിക്കുന്നു; ഏഴിനം മരുന്നുകളുടെ സ്റ്റോക്ക് ഇന്ന് എത്തും

മരുന്ന് ക്ഷാമം പരിഹരിക്കുന്നു; ഏഴിനം മരുന്നുകളുടെ സ്റ്റോക്ക് ഇന്ന് എത്തും


സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ഡോക്സിസൈക്ലിന്റെ ആദ്യ ബാച്ചുകൾ എത്തി. പ്രമേഹത്തിനും മന്ത് രോഗത്തിനുമുള്ള മരുന്നുകളും ലഭ്യമായിട്ടുണ്ട്. ഏഴിനം മരുന്നുകളുടെ സ്റ്റോക്ക് ഇന്ന് വെയർഹൗസുകളിൽ എത്തും. കുട്ടികൾക്ക് നൽകേണ്ട വൈറ്റമിൻ മരുന്നുകളുടെ സ്റ്റോക്കും ഇന്ന് എത്തുമെന്ന് അധികൃതർ അറിയിച്ചു.

ആസ്പിരിൻ ഉൾപ്പെടെ ഇനി സ്റ്റോക്ക് എത്താനുള്ള പത്തോളം മരുന്നുകളുടെ വിതരണം ഈ മാസം 15നകം പൂർത്തിയാക്കുമെന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് വ്യക്തമാക്കി. ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കോർപ്പറേഷൻ അറിയിച്ചു.

സർക്കാർ ആശുപത്രികളിൽ പറയുന്ന തരത്തിലുള്ള കടുത്ത മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചില മരുന്നുകളുടെ കുറവ് മാത്രമാണ് നിലവിലുള്ളതെന്നും അത് പരിഹരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ചില കമ്പനികൾ പിന്മാറിയതാണ് മരുന്നുകളുടെ ലഭ്യതയിൽ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

കുറവുള്ള മരുന്നുകൾ റെഡി പർച്ചേസ് വഴി വാങ്ങുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവാരം മോശമായ കമ്പനികളെ സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ ആശുപത്രികളെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള വാർത്തകൾക്ക് പിന്നിൽ വിദേശ കമ്പനികളുടെ നീക്കമുണ്ടെന്നും മന്ത്രി ആരോപിച്ചു. ചില പോരായ്മകൾ ഉണ്ടായേക്കാമെങ്കിലും കടുത്ത മരുന്ന് ക്ഷാമമില്ലെന്നും ആവശ്യമായ മരുന്നുകളുടെ സ്റ്റോക്ക് ഉറപ്പാക്കുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group