Join News @ Iritty Whats App Group

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊടിയിറക്കം; അത്ലറ്റിക്സ് കിരീടത്തിനായി മലപ്പുറവും പാലക്കാടും നേർക്കുനേർ

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊടിയിറക്കം; അത്ലറ്റിക്സ് കിരീടത്തിനായി മലപ്പുറവും പാലക്കാടും നേർക്കുനേർ


സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് സമാപനമാകും. ഗെയിംസ്, അക്വാട്ടിക്സ് വിഭാഗങ്ങളിൽ ആധിപത്യം പുലർത്തിയ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചു. അതേസമയം, അത്ലറ്റിക്സ് കിരീടത്തിനായി മലപ്പുറവും പാലക്കാടും തമ്മിലുള്ള പോരാട്ടം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് 15 ഫൈനൽ മത്സരങ്ങളാണ് നടക്കുക. സമാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

കായികമേള അവസാന ലാപ്പിലെത്തുമ്പോൾ അത്ലറ്റിക്സ് കിരീടപ്പോരാട്ടം ആവേശകരമായിരിക്കുകയാണ്. ആകെ 96 മത്സരങ്ങളിൽ 81 എണ്ണം പൂർത്തിയായപ്പോൾ 168 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ മലപ്പുറമാണ് മുന്നിൽ. 128 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. 40 പോയിന്റിന്റെ ലീഡുണ്ടെങ്കിലും അവസാന ദിവസം 15 മത്സരങ്ങൾ കൂടി ബാക്കിയുള്ളതിനാൽ കിരീടപ്പോരാട്ടം പ്രവചനാതീതമായി തുടരുകയാണ്.

ഗെയിംസ് വിഭാഗത്തിൽ 1,310 പോയിന്റ് നേടിയാണ് തിരുവനന്തപുരം ചാമ്പ്യൻപട്ടം നിലനിർത്തിയത്. സ്കൂൾ വിഭാഗത്തിൽ തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്എസ്എസാണ് ഒന്നാമതെത്തിയത്. ഓവറോൾ പോയിന്റ് നിലയിൽ 2,000 പിന്നിട്ട തിരുവനന്തപുരം നേരത്തെ തന്നെ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group