'കർത്തയിൽ നിന്ന് ഇ.പി. ജയരാജന്റെ ഭാര്യയും പണം വാങ്ങി'; ആരോപണവുമായി ബന്ധു രംഗത്ത്, നിഷേധിച്ച് ഇപി
കണ്ണൂർ: സിഎംആർഎൽ എംഡി ശശിധരൻ കർത്തയിൽനിന്ന് ഇ.പി. ജയരാജന്റെ ഭാര്യയും പണം വാങ്ങിയെന്ന ആരോപണവുമായി ഇ.പി. ജയരാജന്റെ സഹോദരീ പുത്രൻ ശ്യാംജിത്ത്. വൈദേകം റിസോർട്ടിൽ ചെലവഴിച്ചത് ഈ പണമാണെന്നും ശ്യാംജിത്ത് ആരോപിച്ചു. താൻ ജീവിതം അവസാനിപ്പിക്കുകയാണെന്നും ഇതിന്റെ ഉത്തരവാദിത്തം പി.കെ. ഇന്ദിര, ഇ.പി. ജയരാജൻ എന്നിവർക്കാണെന്നും വ്യക്തമാക്കുന്ന ശ്യാംജിത്തിന്റെ കുറിപ്പും പുറത്തുവന്നിട്ടുണ്ട്. അതേസമയം, വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ ശ്യാംജിത്ത് തയ്യാറായില്ല. അതേസമയം പ്രതികരണവുമായി ഇ.പി. ജയരാജന് രംഗത്തെത്തി. റിസോര്‍ട്ടുമായി യാതൊരു ബന്ധവുമില്ലെന്നും ഉപദേശങ്ങൾ മാത്രമാണ് താൻ നൽകിയതെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും ശശിധരന് കര്‍ത്തയുമായി യാതൊരു സാമ്പത്തിക ഇടപാടുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് അടിസ്ഥാനത്തിൽ വാർത്ത കൊടുത്തുവെന്നും ചാനലിന് എതിരെയും ആരോപണം ഉന്നയിച്ച ആൾക്ക് എതിരെ മാനഷ്ട കേസ് കൊടുക്കുമെന്നും ഇപി വ്യക്തമാക്കി.
Post a Comment