Join News @ Iritty Whats App Group

'മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണം'; കോൺ​ഗ്രസ് പോരിൽ പ്രതികരണവുമായി ഷാനിമോൾ ഉസ്മാൻ

'മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണം'; കോൺ​ഗ്രസ് പോരിൽ പ്രതികരണവുമായി ഷാനിമോൾ ഉസ്മാൻ


തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയുള്ള അടൂർ പ്രകാശിന്റെ പരസ്യ വിമർശനത്തിൽ പ്രതികരണവുമായി ഡെ. സ്പീക്കർ ഷാനിമോൾ ഉസ്മാൻ. മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്നും ഞാൻ പറഞ്ഞതിൽ എല്ലാമുണ്ടെന്നും ഡെ. സ്പീക്കർ പറഞ്ഞു. മറ്റൊരു വനിതാ നേതാവ് ദീപ്തി മേരി വർ​ഗീസും അടൂർ പ്രകാശിൻ്റെ പ്രസ്താവനക്കെതിരെ രം​ഗത്തെത്തി.

പാർട്ടിയുടെ മുഖം വികൃതമാക്കുന്ന പ്രതികരണം ആരും നടത്താൻ പാടില്ലെന്നും കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ടെന്നും അവർ പറഞ്ഞു. പാർട്ടിയിലെ എല്ലാവർക്കും അഭിപ്രായം പറയാമെന്നും അടൂർ പ്രകാശ് പറഞ്ഞ വിഷയം അറിയില്ലെന്നും ദീപ്തി മേരി വർ​ഗീസ് വ്യക്തമാക്കി.

അതേസമയം, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പരാതി ഉന്നയിക്കാനിടയായ സാഹചര്യം എഐസിസി പരിശോധിക്കും. കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയ നടപടി എഐസിസിയെ അമ്പരപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിക്കെതിരെ മുൻപേ പരാതികൾ എഐസിസിക്ക് മുൻപിലെത്തിയിരുന്നതായി സൂചനയുണ്ട്. ദീപ ദാസ്മുൻഷി അന്വേഷിച്ച് വിവരം നേതൃത്വത്തെ ധരിപ്പിക്കും. പാർട്ടി-സർക്കാർ ഏകോപനമില്ലായ്മ ദീപ നേരത്തെ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും വിവരമുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group