Join News @ Iritty Whats App Group

സിജെപി നേതാക്കൾ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല; പുതുക്കിയ തീയതി പൊലീസ് നൽകും, നേഹയുടെ ഹർജിയിൽ ഹൈക്കോടതി വിധി നാളെ

സിജെപി നേതാക്കൾ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല; പുതുക്കിയ തീയതി പൊലീസ് നൽകും, നേഹയുടെ ഹർജിയിൽ ഹൈക്കോടതി വിധി നാളെ


ദില്ലി: കർശന ജാമ്യ വ്യവസ്ഥയിൽ ജയിൽ മോചിതരായ സിജെപി നേതാക്കൾ ദില്ലി പൊലീസ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഇന്ന് ഹാജരായില്ല. ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് സൗരവ് ദാസ് അടക്കം നേതാക്കൾ പൊലീസിനെ അറിയിച്ചു. പുതുക്കിയ തീയതി പൊലീസ് നൽകും. ബംഗ്ലാദേശുമായി ബന്ധപ്പെട്ടുള്ള വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി നേഹ ബോറ രംഗത്തെത്തി. സമാധാന ഉടമ്പടിക്കെതിരായ നേഹയുടെ ഹർജിയിൽ ദില്ലി ഹൈക്കോടതി വാദം പൂർത്തിയാക്കി നാളെ വിധി പറയും.

ജന്തർ മന്തറിലെ പ്രതിഷേധത്തിൽ ഏഴുദിവസത്തെ ജയിൽ വാസത്തിന് ശേഷം ഇന്നലെ രാത്രിയാണ് അശുതോഷ് റങ്കെയും സൗരവ് ദാസും മോചിതരായത്. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് മുന്നോട്ടുവെച്ചത് കർശന ഉപാധികൾ ആയിരുന്നു. പ്രതിഷേധ വിലക്കുള്ള ജന്തർ മന്തിറിൽ പ്രതിഷേധിക്കില്ലെന്ന് പറഞ്ഞ സിജെപി നേതാക്കൾ ക്ഷമാപണവും നടത്തിയിരുന്നു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്യില്ലെന്നും സമാധാന അന്തരീക്ഷം തകർക്കില്ലെന്നും ഇരുവരും ഉറപ്പ് നൽകി. പുറത്തിറങ്ങിയതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ചിൻ്റെ ചോദ്യം ചെയ്യൽ നോട്ടീസ് ലഭിച്ചത്. ജന്തർ മന്തിർ പ്രതിഷേധത്തിൽ രണ്ടു കേസുകളാണ് ഇരുവർക്കുമെതിരെ ക്രൈം ബ്രാഞ്ച് എടുത്തത്. മറ്റൊരു ദിവസം ഹാജരാകാമെന്നാണ് അശുതോഷും സൗരവും അറിയിച്ചത്. നേതാക്കളെല്ലാം പുറത്തിറങ്ങിയെങ്കിലും തുടർ സമരങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ ബംഗ്ലാദേശ് പരാമർശത്തിൽ നേഹാ ബാറ വിശദീകരണവുമായി രംഗത്തെത്തി.

ബംഗ്ലാദേശിലെ പുരോഗമന വിദ്യാർത്ഥി സംഘടനയായ സോഷ്യലിസ്റ്റ് സ്റ്റുഡന്റ് ഫ്രണ്ടിന്റെ പേഴ്സണൽ നാഷണൽ കോൺഫറൻസിൽ പ്രദർശിപ്പിക്കാൻ തയാറാക്കിയ വിഡിയോയിലെ പരാമർശമാണ് വിവാദമായത്. ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭത്തിൽ പുരോഗമന വിഭാഗം വഹിച്ച പങ്കാണ് തനിക്ക് പ്രചോദനമായതെന്ന് വ്യക്തമാക്കാനാണ് ശ്രമിച്ചതെന്നും നേഹ വിശദീകരിച്ചു. എന്നാൽ, വീഡിയോയിൽ നിന്ന് സോഷ്യലിസ്റ്റ് സ്റ്റുഡന്റ് ഫ്രണ്ടിന്റെ ലോഗോ വെട്ടിമാറ്റിയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും ഇതോടെ പ്രസ്താവനയുടെ യഥാർഥ പശ്ചാത്തലം മറച്ചുവെക്കപ്പെട്ടെന്നും നേഹ ആരോപിച്ചു.

ബോറയുടെ ഹർജിയിൽ നാളെ വിധി പറയും. നേഹയുടെ ഹർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. നോട്ടീസ് നിയമവിരുദ്ധമെന്ന് നേഹ വാദിച്ചു. ദേശീയ പതാക ഉയർത്താൻ ആരുടേയും അനുമതി ആവശ്യമില്ലെന്ന് നേഹ കോടതിയിൽ പറഞ്ഞു. നേഹയ്ക്ക് നോട്ടീസ് നൽകിയത് നടപടികൾ പാലിച്ചെന്നായിരുന്നു പൊലീസിൻ്റെ വാദം.

Post a Comment

Previous Post Next Post
Join Our Whats App Group