Join News @ Iritty Whats App Group

തലശ്ശേരിയിലെ ലോഡ്ജ് മുറിയിൽ കുടക് സ്വദേശിനിയായ യുവതി തൂങ്ങിമരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയിൽ

തലശ്ശേരിയിലെ ലോഡ്ജ് മുറിയിൽ കുടക് സ്വദേശിനിയായ യുവതി തൂങ്ങിമരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയിൽ


തലശ്ശേരി: തലശ്ശേരി നഗരത്തിലെ ലോഡ്ജ് മുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുടക് സ്വദേശിനി നീതു (22) ആണ് ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് നീതുവിനൊപ്പം ലോഡ്ജ് മുറിയിലുണ്ടായിരുന്ന കുടക് സ്വദേശി വിജയനെ തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയോടെയാണ് ലോഡ്ജ് മുറിക്കുള്ളിൽ യുവതിയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും വിജയനെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group