Join News @ Iritty Whats App Group

ആർ ശ്രീലേഖയെ അനുനയിപ്പിക്കാൻ ബിജെപി; രാജീവ് ചന്ദ്രശേഖർ ഫോണിൽ സംസാരിച്ചു, തിങ്കളാഴ്ച കൂടിക്കാഴ്ച

ആർ ശ്രീലേഖയെ അനുനയിപ്പിക്കാൻ ബിജെപി; രാജീവ് ചന്ദ്രശേഖർ ഫോണിൽ സംസാരിച്ചു, തിങ്കളാഴ്ച കൂടിക്കാഴ്ച


കൗൺസിലർ സ്ഥാനം രാജിവെച്ച ആർ. ശ്രീലേഖയെ അനുനയിപ്പിക്കാൻ ബിജെപി നീക്കം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശ്രീലേഖയുമായി ഫോണിൽ സംസാരിച്ചതായും നേരിട്ട് കണ്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ തീരുമാനിച്ചതായുമാണ് വിവരം. തിങ്കളാഴ്ച ഇരുവരും കൂടിക്കാഴ്ച നടത്തും.

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശ്രീലേഖ മേയർക്ക് രാജിക്കത്ത് നൽകിയത്. എന്നാൽ രാജിക്കത്ത് നഗരസഭാ സെക്രട്ടറിക്കാണ് നൽകേണ്ടതെന്നാണ് ചട്ടം. മേയർ രാജിക്കത്ത് ലഭിച്ചതായി സ്ഥിരീകരിച്ചെങ്കിലും ഔദ്യോഗികമായി കത്ത് ലഭിച്ചിട്ടില്ലെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

ശ്രീലേഖയുടെ രാജിയോടെ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി കുറയും. ഭൂരിപക്ഷത്തിന് 51 അംഗങ്ങളുടെ പിന്തുണ ആവശ്യമായ കോർപ്പറേഷനിൽ ശാസ്തമംഗലം വാർഡിനെ പ്രതിനിധീകരിക്കുന്ന കൗൺസിലറാണ് ആർ. ശ്രീലേഖ.

അതേസമയം, ദേശീയ വനിതാ കമ്മീഷൻ അംഗത്വം ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. നിവേദിത സുബ്രഹ്മണ്യത്തെ വനിതാ കമ്മീഷൻ അംഗമായി പരിഗണിച്ചതിൽ ശ്രീലേഖയ്ക്ക് എതിർപ്പുണ്ടായിരുന്നുവെന്നും പ്രധാന പദവി വാഗ്ദാനം ചെയ്തിരുന്നെങ്കിലും നേതാക്കൾ വാക്കുപാലിച്ചില്ലെന്നുമാണ് പുറത്തുവരുന്ന വിവരം.

Post a Comment

أحدث أقدم
Join Our Whats App Group