Join News @ Iritty Whats App Group

സിജെപിയുടെ തിരംഗ മാർച്ച്; മൂന്ന് കേസെടുത്ത് ദില്ലി പൊലീസ്, രണ്ട് ഗാസിയാബാദ് സ്വദേശികൾ അറസ്റ്റിൽ‌

സിജെപിയുടെ തിരംഗ മാർച്ച്; മൂന്ന് കേസെടുത്ത് ദില്ലി പൊലീസ്, രണ്ട് ഗാസിയാബാദ് സ്വദേശികൾ അറസ്റ്റിൽ‌


ദില്ലി:സിജെപിയുടെ തിരംഗ മാർച്ചുമായി ബന്ധപ്പെട്ട് ഇതുവരെ ദില്ലി പൊലീസ് എടുത്തത് മൂന്ന് കേസുകൾ. അഭിജിത്ത് ദീപ്കെയ്ക്കും, നേഹ ബോറയ്ക്കും, ആം ആദ്മി പാർട്ടിക്കും എതിരെയാണ് കേസുകൾ. മാർച്ചിനിടെ ആയുധങ്ങളും വടിയുമായി എത്തിയതിന് രണ്ടു ഗാസിയാബാദ് സ്വദേശികളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 17 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും നടപടിയെടുത്തു. കേന്ദ്രസേന ഉദ്യോഗസ്ഥനെ പ്രതിഷേധക്കാർ മർദ്ദിക്കുന്ന ദൃശ്യങ്ങളിലും അന്വേഷണം നടത്താനാണ് ദില്ലി പൊലീസിൻ്റെ തീരുമാനം.

അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള മിന്നൽ സമരങ്ങൾ ദില്ലിയിൽ ഇന്നും തുടർന്നേക്കും. അഭിജിത് ദീപ്കയെ ഇന്നലെ വിട്ടയച്ചത് കർശന ജാമ്യ വ്യവസ്ഥകളോടെയാണെന്ന വിവരം പുറത്തുവന്നു. സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവൃത്തി ഒരു വർഷത്തേക്ക് പാടില്ലെന്ന് നിർദേശം. ആദ്യ ജന്തർമന്തർ സമരത്തിൽ അന്വേഷണം തുടങ്ങി സുപ്രീംകോടതി ഉന്നതാധികാര സമിതി ദില്ലിയിലെ പ്രതിഷേധം അഭിജിത് ദീപ്കയെ വിട്ടയച്ചത് കർശന ജാമ്യ വ്യവസ്ഥയിലാണ്. സമാധാനാന്തരീക്ഷം തകർക്കുന്ന പ്രവർത്തിയോ ആഹ്വാനമോ ഒരു വർഷത്തേക്ക് പാടില്ല. മാധ്യമങ്ങൾ ഉപയോഗിക്കുന്നതിലടക്കം നിയന്ത്രണങ്ങളുണ്ടെന്ന് സൂചന. ജാമ്യവ്യസ്ഥകൾ തുടർച്ചയായി ലംഘിക്കുന്നതിൽ എക്സി. മജിസ്‌ട്രേറ്റ് കടുത്ത അതൃപ്‌തിയറിയിച്ചു. ഉത്തരവ് ഇനിയും പുറത്ത് വന്നില്ല. ആദ്യ ജന്തർമന്തർ സമരത്തിൽ അന്വേഷണം തുടങ്ങി സുപ്രീംകോടതി ഉന്നതാധികാര സമിതി. പെല്ലെറ്റ് ആക്രമണം, വനിതാപ്രവർത്തകർക്കെതിരായ മർദ്ദനം എന്നിവയിൽ തെളിവ് തേടിയിട്ടുണ്ട്. വിവരങ്ങൾ അറിയിക്കാൻ വെബ്സൈറ്റ് ലഭ്യമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group