Join News @ Iritty Whats App Group

ഡി​ഐ​ജി തോം​സ​ൻ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച വി​പു​ല​മാ​യ സം​ഘം കി​ഫ്ബി ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കും


ഡി​ഐ​ജി തോം​സ​ൻ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച വി​പു​ല​മാ​യ സം​ഘം കി​ഫ്ബി ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കും


തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കാ​ൻ വി​പു​ല​മാ​യ സം​ഘം രൂ​പീ​ക​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഡി​ഐ​ജി തോം​സ​ൻ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും അ​ന്വേ​ഷ​ണം.

വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക​യു​ടെ കേ​സാ​ണി​ത്. രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് കി​ഫ്ബി​ക്ക് ക​ത്ത് ന​ൽ​കും. ക​ണ്ണൂ​രി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലാ​ണ് എ​സ്ഐ​ടി ആ​ദ്യം അ​ന്വേ​ഷി​ക്കു​ന്ന​ത്.

പ്ര​ധാ​ന​മാ​യി അ​ന്വേ​ഷി​ക്കു​ന്ന​ത് റി​യ​ൽ എ​സ്റ്റേ​റ്റ് ത​ട്ടി​പ്പു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: വി​ജി​ല​ൻ​സ് പ്ര​ധാ​ന​മാ​യി അ​ന്വേ​ഷി​ക്കു​ന്ന​ത് കി​ഫ്ബി​യു​ടെ മ​റ​വി​ൽ ന​ട​ത്തി​യ റി​യ​ൽ എ​സ്റ്റേ​റ്റ് ത​ട്ടി​പ്പു​ക​ൾ. 5336 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ തീ​രു​മാ​ന​ത്തെ സ്വാ​ധീ​നി​ക്കു​ന്ന ത​ര​ത്തി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ൾ​ക്കോ മ​റ്റു നി​ക്ഷി​പ്ത താ​ത്പ​ര്യ​ങ്ങ​ൾ​ക്കോ പ​ങ്കു​ണ്ടാ​യി​രു​ന്നോ എ​ന്ന് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.

ഇ​തോ​ടെ കി​ഫ്ബി​യു​ടെ മ​റ​വി​ൽ ന​ട​ന്ന റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളും തി​രി​മ​റി​ക​ളും കൃ​ത്രി​മ​ങ്ങ​ളും നി​ക്ഷി​പ്ത താ​ത്പ​ര്യ​ങ്ങ​ളും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നു വ്യ​ക്ത​മാ​യി. ചി​ല ഏ​ജ​ൻ​സി​ക​ളു​ടെ മ​റ​വി​ൽ ഭൂ​മി കൈ​മാ​റ്റം ചെ​യ്ത​താ​യും ഇ​ത്ത​രം ഏ​ജ​ൻ​സി​ക​ൾ​ക്ക് ഭൂ​മി ഇ​ട​പാ​ടി​ന്‍റെ പ​ണം എ​ത്തി​യ​താ​യും പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​യ​ൽ എ​സ്റ്റേ​റ്റ് ത​ട്ടി​പ്പു​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ വി​ജി​ല​ൻ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

വി​ജി​ല​ൻ​സ് ആ​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ല​ഭി​ച്ച ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തെ പ്ര​ഖ്യാ​പി​ക്കും. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​മാ​കും ആ​ദ്യം ന​ട​ത്തു​ക. തു​ട​ർ​ന്നാ​കും വി​ജി​ല​ൻ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കു​ക. മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.

ബൃ​ഹ​ത്താ​യ ബ​ഹു​മു​ഖ വ്യ​വ​സാ​യ മേ​ഖ​ല​ക​ൾ സ്ഥാ​പി​ക്കാ​നാ​യി 2018 ഒ​ക്ടോ​ബ​ർ 25നു ​ചേ​ർ​ന്ന കി​ഫ്ബി യോ​ഗ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് 12,710 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് 5,336 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ണ്ണൂ​രി​ൽ 4,896 ഏ​ക്ക​ർ ഭൂ​മി​യും പാ​ല​ക്കാ​ട് 470 ഏ​ക്ക​ർ ഭൂ​മി​യു​മാ​ണ് ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഏ​തെ​ങ്കി​ലും വാ​ണി​ജ്യ പ​ദ്ധ​തി​ക​ൾ ഇ​ല്ലാ​തെ കി​ഫ്ബി സ​മ​ർ​പ്പി​ച്ച കു​റി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മാ​ണ് സം​സ്ഥാ​ന ഖ​ജ​നാ​വി​ന് വ​ലി​യ ന​ഷ്ടം വ​രു​ത്തു​ന്ന ത​ര​ത്തി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​ക​ൾ ന​ട​ന്ന​ത്.

ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ 2013ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നി​യ​മം പാ​ലി​ച്ചി​ട്ടു​ണ്ടോ, ഇ​ട​പാ​ടു​ക​ളി​ൽ സാ​ന്പ​ത്തി​ക ജാ​ഗ്ര​ത പു​ല​ർ​ത്തി​യോ എ​ന്ന​തും പൊ​തു​ഫ​ണ്ടു​ക​ളു​ടെ വി​നി​യോ​ഗ​ത്തി​ലെ ആ​ശ​ങ്ക​ക​ളും​അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കി​ഫ്ബി ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ൽ വ​ൻ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നു കി​ഫ്ബി പു​നഃ​സം​ഘ​ട​ന​യെ​ക്കു​റി​ച്ചു പ​ഠി​ച്ച സു​ധാ​പി​ള്ള സ​മി​തി സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കി​ഫ്ബി ക്ര​മ​ക്കേ​ട് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group